ന്യൂഡൽഹി: തൃശൂർ വടക്കേക്കാട് കപ്ലിയങ്ങാട് ദേവി ക്ഷേത്രം ഏറ്റെടുക്കാനുള്ള മലബാർ ദേവസ്വം ബോർഡിന്‍റെ നീക്കത്തിന് തിരിച്ചടി. നീക്കം സുപ്രീം കോടതി താത്കാലികമായി തടഞ്ഞു. ക്ഷേത്രത്തിലേക്ക് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ച മലബാർ ദേവസ്വം ബോർഡ് ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ദേവി ക്ഷേത്രം ദേവസ്വം ബോര്‍ഡ് തല്‍ക്കാലം ഏറ്റെടുക്കണ്ട എന്നാണ് കോടതി വിധി.
മലബാർ ദേവസ്വം ബോര്‍ഡിന് എതിരെ കപ്ലിയങ്ങാട് ദേവി ക്ഷേത്രത്തിന്റെ മാനേജിങ് ട്രസ്റ്റി എം ദിവാകരൻ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. സ്വകാര്യ ക്ഷേത്രമാണെന്നായിരുന്നു ഹര്‍ജിക്കാരൻ സുപ്രീം കോടതിയെ അറിയിച്ചത്. ഹർജിയിൽ സുപ്രീം കോടതി മലബാർ ദേവസ്വം ബോർഡ് ഉൾപ്പടെയുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. സുപ്രീം കോടതിയുടെ നടപടി മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടിയായി. ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകൻ പി.എൻ രവീന്ദ്രൻ, അഭിഭാഷകനായപി എസ് സുധീർ എന്നിവർ ഹാജരായി. ക്ഷേത്രത്തിൻ്റെ അവകാശം സംബന്ധിച്ച കേസ് സിവിൽ കോടതിയുടെ പരിഗണനയിലാണെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു.
Leave a Comment