തിരുവനന്തപുരം: മന്ത്രിമന്ദിരങ്ങളിലെ താമസം കഷ്ടപ്പാടുകള്‍ നിറഞ്ഞതാണെന്ന് മുഖ്യമന്ത്രി. ക്ളിഫ് ഹൗസിലാണെങ്കില്‍ മരപ്പട്ടിയെ പേടിച്ച് വെള്ളം പോലും കുടിക്കാനാകാത്ത അവസ്ഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
ഷര്‍ട്ട് ഇസ്തിരിയിട്ട് വയ്ക്കുമ്പോള്‍ മുകളില്‍ നിന്ന് വെള്ളം വരുമെന്നും ,നോക്കുമ്പോള്‍ മരപ്പട്ടി മൂത്രം ഒഴിക്കുന്നതാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മരപ്പട്ടി കാരണം ക്ളിഫ് ഹൗസില്‍ ജീവിക്കാന്‍ വയ്യാത്ത അവസ്ഥയാണെന്നാണും ഇത് സ്വന്തം അനുഭവമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേ സമയം മന്ത്രിമന്ദിരം മോടിപിടിപ്പിക്കാന്‍ ലക്ഷങ്ങള്‍ അനുവദിക്കുന്നത് ധൂര്‍ത്താണെന്ന് ആരും പറയാതിരിക്കാനുളള നീക്കമാണിതെന്നും അതിന് വേണ്ടിയാണ്, മന്ത്രിമന്ദിരം മുതല്‍ ഗസ്റ്റ് ഹൗസ് വരെ മോടിപിടിപ്പിക്കേണ്ട പൊതുമരാമത്ത് മന്ത്രിയും, അതിനുള്ള ഫയലുകള്‍ വേഗം പൂര്‍ത്തിയാക്കേണ്ട ഐ.എ.എസ് ഉദ്യോഗസ്ഥരും അടങ്ങിയ വേദിയിൽ മുഖ്യമന്ത്രിയുടെ കഷ്ടപ്പാട് പ്രസംഗമെന്നും സോഷ്യൽ മീഡിയയിൽ ആരോപണം ഉയർന്നിട്ടുണ്ട്.
Leave a Comment