കോഴിക്കോട്: അദ്ധ്യാപികയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ സ്കൂള്‍ പ്രിൻസിപ്പാളിന് സ്ഥലംമാറ്റം. കോഴിക്കോട് നടക്കാവ് ഗവണ്‍മെന്റ് വിഎച്ചഎസ്‌ഇ പ്രിൻസിപ്പാള്‍ ഇൻചാർജ് കെ ജല്യുസിനെയാണ് വയനാട്ടിലേയ്ക്ക് സ്ഥലം മാറ്റിയത്.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സ്കൂള്‍ അവധി ദിനത്തില്‍ അദ്ധ്യാപികയോടെ സ്കൂളില്‍ വരാൻ ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ധ്യാപിക സ്കൂളില്‍ എത്തിയിരുന്നില്ല. തുടർന്ന് ഫോണില്‍ വിളിച്ച് അശ്ലീലച്ചുവയോടെ സംസാരിക്കുകയായിരുന്നു. അദ്ധ്യാപിക സ്കൂള്‍ ഹെഡ്മാസ്റ്ററിനും വനിതാ കമ്മീഷനും പോലീസിനുമടക്കം പരാതി നല്‍കി. ഇതിനെ തുടർന്നാണ് അദ്ധ്യാപകനെ സുല്‍ത്താൻ ബത്തേരിയിലേക്ക് സ്ഥലം മാറ്റിയത്.
Leave a Comment