കെയ്‌റോ: ലക്ഷങ്ങള്‍ അഭയാര്‍ഥികളായി കഴിയുന്ന റഫയില്‍ കരയാക്രമണം കടുപ്പിക്കാനുള്ള ഇസ്രായേല്‍ നീക്കത്തിനു പിന്നാലെ വെടിനിര്‍ത്തല്‍ ചര്‍ച്ച പുരോഗമിക്കുന്നു.
ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ കെയ്‌റോയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ആശാവഹമായ പുരോഗതിയുണ്ടെന്ന് യു.എസ് ദേശീയ സുരക്ഷ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
ഇസ്രായേല്‍ സംഘം ചൊവ്വാഴ്ച മധ്യസ്ഥരുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെ ബുധനാഴ്ച ഹമാസ് സംഘവും കെയ്‌റോയിലെത്തി. ഗസ്സയില്‍ ആറാഴ്ച വെടിനിര്‍ത്തലിനുള്ള ചര്‍ച്ചയാണ് നടക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.
Post Your Comments