ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ ദർശന സമയത്തിൽ മാറ്റം, നട നേരത്തെ അടയ്ക്കും

നട അടച്ച സമയത്ത് ദർശനം, വിവാഹം, ചോറൂണ്, തുലാഭാരം എന്നിവ നടത്താൻ കഴിയുകയില്ല

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ ദർശന സമയത്തിൽ നിയന്ത്രണം. ഇടത്തരികത്തുകാവിൽ ഭഗവതിക്ക് താലപ്പൊലിയായതിനാൽ ഗുരുവായൂർ ക്ഷേത്ര നട നാളെ നേരത്തെ അടയ്ക്കുന്നതാണ്. നാളെ ഉച്ചയ്ക്ക് 11:30 ഓടേ ഗുരുവായൂർ ക്ഷേത്ര ശ്രീകോവിൽ നട അടച്ചാൽ വൈകിട്ട് 4:30-ന് മാത്രമേ തുറക്കുകയുള്ളൂ എന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു.

നട അടച്ച സമയത്ത് ദർശനം, വിവാഹം, ചോറൂണ്, തുലാഭാരം എന്നിവ നടത്താൻ കഴിയുകയില്ല. അതേസമയം, രാത്രി അത്താഴ പൂജയ്ക്ക് ശേഷവും നേരത്തെ തന്നെ നട അടയ്ക്കുന്നതാണ്. കൂടാതെ, നാളെ വിളക്ക് എഴുന്നള്ളിപ്പ് ഉണ്ടാവുകയില്ല. ഉച്ചയ്ക്ക് 12:00-നും രാത്രി 10:00-നും പഞ്ചവാദ്യം, മേളം എന്നിവയോടെ മൂന്നാനപ്പുരത്ത് എഴുന്നള്ളിപ്പ് ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.

Also Read: ‘സിൽവർലൈൻ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം തുടരും’- ബജറ്റിൽ ധനമന്ത്രി

Share
Leave a Comment