കേരളത്തിലെ മദ്യം ഇനി വിദേശത്തേക്ക്: മദ്യകയറ്റുമതിക്ക് നടപടിയെന്ന് ധനമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ മദ്യം ഇനി വിദേശ രാജ്യങ്ങളിലേക്കും. സംസ്ഥാനത്തെ മദ്യം കയറ്റുമതിക്ക് നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. കേരളത്തിൽ നിർമിക്കുന്ന മദ്യം വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിനു പ്രായോഗിക നടപടി സ്വീകരിക്കുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം.

അതേസമയം, സംസ്ഥാനത്തിന്റെ അഭിമാന പാർപ്പിട പദ്ധതിയായ ലൈഫ് പദ്ധതിക്ക് 1136 കോടി രൂപ ബജറ്റിൽ വകയിരുത്തി. 2025 മാർച്ച് ആകുമ്പോൾ ലൈഫ് പദ്ധതിയിൽ അഞ്ചു ലക്ഷം വീടുകൾ പൂർത്തിയാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതുവരെ 17,000 കോടി രൂപ നൽകി. ലൈഫ് പദ്ധതിക്കായി ഇനി 10,000 കോടി രൂപയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Share
Leave a Comment