ചെന്നൈ: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ നടി രേവതി പങ്കുവെച്ച വികാരനിര്‍ഭരമായ കുറിപ്പ് വലിയ ശ്രദ്ധ പിടിച്ചുപ്പറ്റിയിരുന്നു. ശ്രീരാമന്റെ തിരിച്ചുവരവ് പലരുടെയും ചിന്തകളെ മാറ്റിമറിച്ചുവെന്നും വിശ്വാസികളാണ് തങ്ങളെന്ന് ആദ്യമായി ഉറക്കെ പറഞ്ഞു എന്നുമായിരുന്നു രേവതിയുടെ കുറിപ്പ്. ഇതിന് പിന്നാലെ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സഹപ്രവര്‍ത്തക കൂടിയായ നടി നിത്യാ മേനോന്‍.
Read Also: അഞ്ചുമാസമായി പെന്‍ഷന്‍ പണത്തിനായി കയറിയിറങ്ങി മടുത്ത ശേഷം വയോധികന്‍ ജീവനൊടുക്കി
രേവതിയുടെ പോസ്റ്റിന് താഴെ, അത് വളരെ സത്യമാണ് എന്നായിരുന്നു നിത്യാ മേനോന്‍ പങ്കുവെച്ച കമന്റ്. ഇതോടെ താരത്തിനെ പരിഹസിച്ചും അധിക്ഷേപിച്ചും ചില കമന്റുകളും പ്രത്യക്ഷപ്പെട്ടു. രേവതിയുടെ പോസ്റ്റിന് നടി സംയുക്ത ലൈക്കും ചെയ്തിട്ടുണ്ട്. നിരവധി പ്രമുഖരാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെച്ച് രംഗത്തു വന്നത്. നടി വീണാ നായരും ഭഗവാന്‍ രാമന്റെ ചിത്രം പങ്കുവെച്ചിരുന്നു. ഇവര്‍ക്കെതിരെയും വ്യാപക സൈബര്‍ ആക്രമണമാണ് ഇടത്-ജിഹാദി സൈബര്‍ ഇടങ്ങളില്‍ നിന്ന് ഉണ്ടായത്.
Leave a Comment