പത്തനംതിട്ട: കെഎസ്ആര്‍ടിസി പത്തനംതിട്ട- കോയമ്പത്തൂര്‍ സര്‍വീസിന്റെ മുന്‍പിലോടാന്‍ റോബിന്‍ ബസ്. പുലര്‍ച്ചെ 4.30നാണ് കെഎസ്ആര്‍ടിസി കോയമ്പത്തൂര്‍ സര്‍വീസ് പുറപ്പെടുന്നത്. ഫെബ്രുവരി 1 മുതല്‍ പത്തനംതിട്ടയില്‍ നിന്ന് 4 മണിക്ക് പുറപ്പെടാനാണ് റോബിന്‍ ബസിന്റെ ഒരുക്കം. ഇതോടൊപ്പം സര്‍വീസ് അടൂരിലേക്ക് നീട്ടുന്നുമുണ്ട്. പുലര്‍ച്ചെ 3.30ന് അടൂരില്‍നിന്നു പുറപ്പെടുന്ന ബസ് റാന്നി, എരുമേലി, തൃശൂര്‍, പാലക്കാട് വഴി രാവിലെ 10.30ന് കോയമ്പത്തൂരിലെത്തും. അവിടെനിന്ന് വൈകീട്ട് 6ന് പുറപ്പെട്ട് പുലര്‍ച്ചെ ഒന്നിന് അടൂരിലെത്തും.
Read Also: പ്രതിഷ്ഠാ ദിന അവധി: ഇന്ന് മാറ്റിവച്ചത് നോവ അഗ്രിടെക്കിന്റെ ഉൾപ്പെടെ നിരവധി കമ്പനികളുടെ ഐപിഒകൾ
അതേസമയം, കെഎസ്ആര്‍ടിസിയുടെ മുന്നിലോടാനുള്ള തീരുമാനം മത്സരമല്ലെന്നു റോബിന്‍ ബസുടമ ഗിരീഷ് പറഞ്ഞു. രാവിലെ നേരത്തെ കോയമ്പത്തൂരില്‍ എത്തണമെന്നാണു യാത്രക്കാരുടെ ആവശ്യം. വൈകീട്ട് നേരത്തെ പുറപ്പെടുന്നതും യാത്രക്കാര്‍ക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കോയമ്പത്തൂരിലെ ആവശ്യങ്ങള്‍ തീര്‍ത്ത് 6 മണിയോടെ തിരികെ പുറപ്പെടണമെന്ന നിര്‍ദ്ദേശം സ്വീകരിച്ചാണ് സമയമാറ്റം.
Post Your Comments