മലപ്പുറത്തെ തഹ്ദിലയുടെ മരണം: ഭര്‍തൃപിതാവ് അറസ്റ്റില്‍

മലപ്പുറം: നാല് കുട്ടികളുടെ മാതാവായ യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍. മലപ്പുറം മഞ്ചേരി പന്തല്ലൂരിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മഞ്ചേരി വെള്ളില സ്വദേശിനി തഹ്ദിലയുടെ മരണത്തിലാണ് ഭര്‍തൃപിതാവ് പന്തല്ലൂര്‍ കിഴക്കുപറമ്പ് സ്വദേശി അബൂബക്കര്‍ അറസ്റ്റിലായത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. അബൂബക്കര്‍ യുവതിയെ ഉപദ്രവിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. വ്യാഴാഴ്ച്ച രാത്രി 9 മണിയോടെയാണ് തഹ്ദിലയെ ഭര്‍ത്താവ് നിസാറിന്റെ പന്തല്ലൂരിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Read Also: മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടും ഫലം കണ്ടില്ല – കരുവന്നൂരിലെ നിക്ഷേപകനെ ദയാവധത്തിന് പ്രേരിപ്പിക്കുന്നതിന് പിന്നിൽ

പന്തല്ലൂര്‍ കിഴക്കുംപറമ്പ് സ്വദേശി നിസാറിന്റെ ഭാര്യയാണ് തഹ്ദില. പത്ത് വര്‍ഷം മുമ്പായിരുന്നു തഹ്ദിലയുടേയും നിസാറിന്റെയും വിവാഹം. രണ്ടു വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ നാലു മക്കളാണ് തഹ്ദിലക്കുള്ളത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെന്നും അന്വേഷണം നടത്തി വരികയാണെന്നും പാണ്ടിക്കാട് പോലീസ് അറിയിച്ചു.

 

Share
Leave a Comment