Latest NewsIndiaNews

ഭാര്യ ലൈംഗിക ബന്ധം നിഷേധിച്ചു, കാമുകനുമായി ഒളിച്ചോടിയ ഭാര്യ തിരിച്ചുവന്നില്ല: വിവാഹമോചനം തേടി യുവാവ്

ലൈംഗികത നിഷേധിക്കുന്ന ഭാര്യമാരുടെ പ്രവര്‍ത്തി മാനസികമായി തകര്‍ക്കുന്ന ക്രൂരത

ഭോപ്പാല്‍: ഭര്‍ത്താവിനു ലൈംഗികത നിഷേധിക്കുന്ന ഭാര്യമാരുടെ പ്രവര്‍ത്തി മാനസികമായി തകര്‍ക്കുന്ന ക്രൂരതയെന്ന് കോടതി. മദ്ധ്യപ്രദേശ് ഹൈക്കോടതിയുടേതാണ് പരാമര്‍ശം. ലൈംഗികബന്ധം നിഷേധിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണമായി ഉയര്‍ത്തിക്കാണിക്കാമെന്നും കോടതി പറഞ്ഞു.

സുദീപ്‌തോ സാഹയുടെ വിവാഹ മോചന ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം അഭിപ്രായപ്പെട്ടത്. ഭാര്യ മൗമിത സാഹ തനിക്കൊപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നില്ലെന്നും വിവാഹമോചനം വേണമെന്നാണ് സുദീപ്‌തോയുടെ ആവശ്യം. എന്നാൽ ഭോപ്പാലിലെ കുടുംബകോടതി ഇക്കാര്യം അംഗീകരിച്ചിരുന്നില്ല, ഇതിനെ തുടർന്നാണ് സുദീപ്‌തോ ഹൈക്കോടതിയെ സമീപിച്ചത്.

read also: പാര്‍ട്ടിയെ ഞെട്ടിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ വെളിപ്പെടുത്തല്‍

2006 ജൂലായ് 12ന് ആണ് ഇരുവരും വിവാഹം കഴിച്ചത്. 16 ദിവസങ്ങള്‍ക്ക് ശേഷം ജൂലായ് 28ന് സുദീപ്‌തോ അമേരിക്കയിലേക്ക് പോയി. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് തന്നെ വിവാഹം കഴിച്ചതെന്ന് മൗമിത പറഞ്ഞിട്ടുണ്ടെന്നും മറ്റൊരു കാമുകനുള്ളതിനാല്‍ താനുമായി ലൈംഗികബന്ധത്തിന് ശ്രമിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. താന്‍ അമേരിക്കയിലേക്ക് പോയി രണ്ട് മാസം കഴിഞ്ഞപ്പോള്‍ ഭോപ്പാലിലെ വീട്ടില്‍ നിന്ന് മൗമിത ഇറങ്ങിപ്പോകുകയും ചെയ്തു. ഇതിന് ശേഷം അവര്‍ മടങ്ങിവന്നിട്ടില്ല എന്നും സുദീപ്‌തോ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button