‘ബി.ടി.എസ്’ സംഘത്തെ കാണണം; ആരാധന മൂത്ത് കപ്പലില്‍ കൊറിയയിലേക്ക് പോകാനിറങ്ങി പെൺകുട്ടികള്‍

ദക്ഷിണ കൊറിയന്‍ സൂപ്പര്‍ ബാന്‍ഡായ ബി.ടി.എസ് സംഘത്തെ കാണാന്‍ വീടുവിട്ടറങ്ങി പെൺകുട്ടികൾ. തമിഴ്നാട് കാരൂര്‍ സ്വദേശികളായ മൂന്ന് എട്ടാംക്ലാസ് വിദ്യാര്‍ഥിനികളാണ് ബിടിഎസ് ആരാധന മൂത്ത് വീടുവിട്ടിറങ്ങിയത്. ഇരുവരെയും ആര്‍പിഎഫ് പിടികൂടുകയായിരുന്നു. കപ്പല്‍ വഴി ദക്ഷിണ കൊറിയയിലേക്ക് പോകുകയായിരുന്നു കുട്ടികളുടെ ലക്ഷ്യമെന്ന് ആര്‍പിഎഫ് പറഞ്ഞു. 14,000 രൂപയുമായി ട്രെയിനില്‍ കാട്പാടിയില്‍ എത്തിയ കുട്ടികളെ സംശയം തോന്നി ആര്‍പിഎഫ് പിടികൂടിയതോടെയാണ് സംഭവം പൊളിഞ്ഞത്.

Share
Leave a Comment