സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,400 രൂപയാണ്. ഗ്രാമിന് 5,800 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയും, ഗ്രാമിന് 10 രൂപയും കുറഞ്ഞിരുന്നു. ഇന്നലെയും ഇന്നും ജനുവരിയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വർണവില ഉള്ളത്.
ആഗോള വിപണിയിൽ സ്വർണവില നേരിയ ഉയർച്ചയിലാണ്. ട്രോയ് ഔൺസിന് 1.06 ഡോളർ ഉയർന്ന്, 2045.57 ഡോളർ എന്നതാണ് വില നിലവാരം. ആഗോള വിപണിയിലെ നിലവാരത്തിന് അനുസൃതമായാണ് ആഭ്യന്തര വില നിശ്ചയിക്കാനുള്ളത്. കഴിഞ്ഞ 30 ദിവസത്തിനിടെ അന്താരാഷ്ട്ര സ്വർണവിലയിൽ 16.60 ഡോളറിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. വരും ദിവസങ്ങളിൽ സ്വർണവിലയിൽ വർദ്ധനവ് ഉണ്ടായേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Also Read: പമ്പയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു
സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിലും മാറ്റങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ഒരു ഗ്രാം വെള്ളിക്ക് 78 രൂപയാണ് ഇന്നത്തെ വില. 8 ഗ്രാമിന് 624 രൂപ, 10 ഗ്രാമിന് 780 രൂപ, 100 ഗ്രാമിന് 7800 രൂപ, ഒരു കിലോഗ്രാമിന് 78,000 രൂപ എന്നിങ്ങനെയാണ് വില നിലവാരം.
Leave a Comment