അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ്, മന്ത്രി കെ.ബി ഗണേഷ് കുമാറിന് ക്ഷണം

കൊല്ലം: അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിലേയ്ക്ക് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന് ക്ഷണം. ഗണേഷ് കുമാറിനെ സംഘാടകര്‍ നേരിട്ടെത്തി ചടങ്ങിന് ക്ഷണിച്ചു. വാളകത്തെ വീട്ടിലെത്തിയാണ് ആര്‍എസ്എസ് നേതാക്കള്‍ മന്ത്രിയെ ക്ഷണിച്ചത്.

Read Also: ലഹരിയിടപാടുകളും അനാശാസ്യവും വ്യാപകം: പരാതിയെത്തുടർന്ന് കൊച്ചിയിലെ മസാജിങ് സെന്ററുകളിലും സ്പാകളിലും മിന്നൽ പരിശോധന

അതേസമയം, അയോധ്യയിലേക്ക് നിരവധി സിനിമാ താരങ്ങള്‍ക്ക് ക്ഷണമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, അക്ഷയ് കുമാര്‍, പ്രമുഖ സംവിധായകരായ രാജ്കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി, നിര്‍മ്മാതാവ് മഹാവീര്‍ ജെയിന്‍, ചിരഞ്ജീവി, മോഹന്‍ലാല്‍, ധനുഷ്, റിഷഭ് ഷെട്ടി തുടങ്ങിയവര്‍ക്കും ക്ഷണമുണ്ട്.

അതേസമയം അയോധ്യയിലെ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ നടന്‍ രജനീകാന്ത് ജനുവരി 21 ന് അയോധ്യയിലെക്ക് പുറപ്പെടും. ഇദ്ദേഹത്തിനൊപ്പം ഭാര്യയും സഹോദരനുമുണ്ടാകും. കഴിഞ്ഞ ദിവസം ആര്‍എസ്എസ് നേതാക്കള്‍ രജനീകാന്തിന് ക്ഷണക്കത്ത് കൈമാറിയിരുന്നു. ബിജെപി നേതാവ് അര്‍ജുനമൂര്‍ത്തി രജനികാന്തിന്റെ വസതിയില്‍ എത്തിയാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്. ഇതിന്റെ ഫോട്ടോകള്‍ അര്‍ജുനമൂര്‍ത്തി സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവച്ചിരുന്നു.

Share
Leave a Comment