ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ റോഡ് ശൃംഖലയുടെ പട്ടികയില്‍ ചൈനയെ പിന്തള്ളി ഇന്ത്യ. ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രണ്ടാമത്തെ വലിയ രാജ്യമായി ഇന്ത്യ ഉയര്‍ന്നു. അമേരിക്കയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 67,00,000 കിലോമീറ്റര്‍ റോഡാണ് രാജ്യത്തുള്ളത്. ദ വേള്‍ഡ് റാങ്കിംഗിന്റെ എക്‌സ് പേജിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
Read Also: വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റു; കുത്തിയത് കോടതി വെറുതെ വിട്ട അർജുന്റെ ബന്ധു
കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ ദേശീയ പാതകളുടെ നീളം 59 ശതമാനമാണ് വര്‍ദ്ധിച്ചത്. ദേശീയ പാതകളുടെ ദ്രുതഗതിയിലുള്ള വികാസമാണ് ചൈനയെ കടത്തിവെട്ടാന്‍ കാരണം. 2013-14ല്‍ ദേശീയ പാതകളുടെ ആകെ നീളം 91,287 കിലോമീറ്ററായിരുന്നുവെങ്കില്‍ 2022-23ല്‍ 1,45,240 കിലോമീറ്ററായി ഉയര്‍ന്നുവെന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. 2022ല്‍ വരെ ഇന്ത്യയുടെ റോഡ് ശൃംഖല 5.89 ദശലക്ഷം കിലോമീറ്ററുകളാണ് പിന്നിട്ടത്.
യമുന എക്‌സ്പ്രസ് വേ, മുംബൈ-പൂനെ എക്‌സ്പ്രസ് വേ, ഈസ്റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ്
വേ തുടങ്ങിയവ പാതകള്‍ രാജ്യത്തെ പ്രധാന നഗരങ്ങള്‍ക്കിടയില്‍ റോഡ് കണക്റ്റിവിറ്റിയില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന നിക്ഷേപത്തിന്റെ ഉദാഹരണമാണ്.
കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ ഹൈവേയില്‍ നിന്നും റോഡ് നിര്‍മ്മാണത്തില്‍ നിന്നുമുള്ള വരുമാനത്തിലും ഗണ്യമായ വര്‍ദ്ധനയാണ് ഉണ്ടായത്. 9 വര്‍ഷത്തിനിടെ ടോള്‍ പിരിവ് വരുമാനം 4,770 കോടിയില്‍ നിന്ന് 41,352 കോടി രൂപയായി ഉയര്‍ന്നു. റോഡ് ശൃംഖല വികസിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നത്.
Post Your Comments