മുഖ്യമന്ത്രിയുമായുള്ള തുറന്ന പോരിനിടെ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട് ഗവര്‍ണര്‍

എന്നാല്‍ ചില വിവാദ ബില്ലുകള്‍ ഒപ്പിടാതെ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചു

തിരുവനന്തപുരം: സര്‍ക്കാരുമായുള്ള പോരിനിടെ ജിഎസ് ടി നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. രാവിലെ മുംബൈയ്ക്ക് പോകും മുമ്പാണ് ജിഎസ്ടി നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടത്. ഒരാഴ്ച മുമ്പായിരുന്നു സര്‍ക്കാര്‍ അനുമതിക്കായി ഓര്‍ഡിനന്‍സ് രാജ്ഭവന് കൈമാറിയത്.

Read Also: അറബിക്കടലില്‍ അഞ്ചംഗ സംഘം ചരക്കു കപ്പല്‍ റാഞ്ചി, കപ്പല്‍ റാഞ്ചിയവരെ നേരിടാന്‍ നാവിക സേന നീക്കം തുടങ്ങി

അതേസമയം, വിവാദമായ ബില്ലുകള്‍ ഒപ്പിടാതെ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിരിക്കുകയാണ്. ലോകയുക്ത ബില്‍, സര്‍വകലാശാല നിയമ ഭേദഗതി ബില്‍ (രണ്ടെണ്ണം), ചാന്‍സ്‌ലര്‍ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, സേര്‍ച് കമ്മിറ്റി എക്‌സ്പാന്‍ഷന്‍ ബില്‍, സഹകരണ ബില്‍ (മില്‍മ) എന്നീ ബില്ലുകളാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് വിടുന്നത്. ഈ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

 

Share
Leave a Comment