തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ്‌കുമാര്‍. ഇത്തരമൊരു നടപടികളിലേയ്ക്ക് കടക്കുകയാണെങ്കില്‍ ജനപ്രതിനിധികള്‍ പരിഭവിക്കരുതെന്ന് പറഞ്ഞ മന്ത്രി, മറ്റ് യാത്രാ സംവിധാനങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ സര്‍വീസ് നിലനിര്‍ത്തുമെന്നും വ്യക്തമാക്കി. ഇന്നാണ് മന്ത്രി ഓഫീസിലെത്തി ചുമതലയേറ്റെടുത്തത്.
Read Also: ഹിൻഡർബെർഗ് റിപ്പോർട്ട്: അദാനിക്കെതിരായുള്ള ഹർജ്ജി തള്ളി സുപ്രീം കോടതി
അധികം പരിപാടികളില്‍ പങ്കെടുക്കില്ലെന്നും പത്തനാപുരം മണ്ഡലത്തിലെ പരിപാടികളില്‍ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. തിങ്കള്‍ മുതല്‍ വ്യാഴം വരെ ഓഫീസില്‍ ഉണ്ടാകും. ക്യാബിനറ്റ് കഴിഞ്ഞ് വകുപ്പിലെ ഉദ്യോഗസ്ഥരെ കാണും.
കെഎസ്ആര്‍ടിസി പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വരുമാനം കൂട്ടുക മാത്രമല്ല ചെലവ് കുറക്കല്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
Post Your Comments