റോഡിലെ അശ്രദ്ധയും അപകടവും ഒഴിവാക്കാൻ ഹെൽമറ്റും കയ്യിലേന്തി പപ്പാഞ്ഞി: ശ്രദ്ധേയമായി കറുകുറ്റി കാർണിവൽ

കൊച്ചി: അങ്കമാലി കറുകുറ്റി സാംസ്‌കാരിക വേദിയുടെ ന്യൂ ഇയർ കാർണിവലിന് ഹെൽമറ്റ് കയ്യിലേന്തിയ പപ്പാഞ്ഞി. കറുകുറ്റിയിൽ നാഷണൽ ഹൈവേയോട് ചേർന്നുള്ള വിശാലമായ ഗ്രൗണ്ടിലാണ് കാർണിവൽ ഒരുക്കിയിരിക്കുന്നത്.

Read Also: സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക്ക് നേ​രേ ലൈം​ഗീ​കാ​തി​ക്ര​മം: പ്ര​തി​ക്ക് ഏ​ഴ് വ​ർ​ഷം ത​ട​വ് ശി​ക്ഷ

റോഡപകട ബോധവൽക്കരണത്തിന്റെ ഭാഗമായി ഹെൽമെറ്റ് കയ്യിലേന്തിയ ന്യൂ ഇയർ പപ്പാഞ്ഞിയാണ് ഈ വർഷത്തെ പ്രധാന ആകർഷണം. നാട്ടിൽ വർദ്ധിച്ചുവരുന്ന റോഡപകടങ്ങളിൽ ഏറെയും അശ്രദ്ധ മൂലമായതിനാൽ ഗതാഗത നിയമങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ ഒരു അവബോധം സൃഷ്ടിക്കുക എന്നൊരു ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് വിവിധ പരിപാടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

മേളയിലെ അംഗവും പ്രമുഖ ശിൽപ്പിയുമായ പോൾസൺ പള്ളിപ്പാട്ട്, സിനു കാരപ്പള്ളി, ഷൈനോ പള്ളിയാൻ എന്നിവരുടെ നേതൃത്വത്തിലാണ് കൂറ്റൻ പപ്പാഞ്ഞിയെ നിർമിച്ചിട്ടുള്ളത്.

Read Also: കോണ്‍ഗ്രസിന്റെ ‘സമരാഗ്‌നി’ ജാഥ ജനുവരി 21ന്: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ പര്യടനം

Share
Leave a Comment