
പാലക്കാട്: വീടിന് സമീപമുള്ള കുളത്തിൽ വീണ് ഒന്നര വയസുകാരന്‍ മരിച്ചു. വണ്ടുംതറ കിഴക്കേതിൽ ഉമ്മറിന്‍റെയും മുബീനയുടെയും മകൻ മുഹമ്മദ് ഇഹാനാണ് മരിച്ചത്.
Read Also : വീടിനുള്ളില്‍ പണം സൂക്ഷിക്കാൻ പ്രത്യേക സ്ഥാനമുണ്ട്, അറിയാമോ ഇക്കാര്യങ്ങൾ !!
പാലക്കാട് പട്ടാമ്പി കൊപ്പം വണ്ടുംതറയിലാണ് സംഭവം. വീടിനോട് ചേർന്ന് നൂറു മീറ്റർ അകലെയാണ് കുളം സ്ഥിതി ചെയ്യുന്നത്. വൈകിട്ട് മൂന്നിന് കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്നും കണ്ടെത്തിയത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read Also : ഏറ്റവും വലിയ വ്യോമാക്രമണം; ഉക്രൈനിൽ റഷ്യ പ്രയോഗിച്ചത് 158 ഡ്രോണുകളും 122 മിസൈലുകളും
മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments