തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു, 26ന് സന്നിധാനത്ത്

ആറന്മുള: ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ മണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ടു.
തിരുവിതാംകൂര്‍ മഹാരാജാവ് അയ്യപ്പ സ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി സമര്‍പ്പിച്ചിട്ടുള്ളതാണ് തങ്ക അങ്കി. ശബരിമല ക്ഷേത്ര മാതൃകയില്‍ തയ്യാറാക്കിയ പ്രത്യേക രഥത്തിലേറ്റിയാണ് ഇന്നു രാവിലെ ആറന്മുളയില്‍ നിന്നു പുറപ്പെട്ടത്. നിരവധി അയ്യപ്പഭക്തരും സായുധ പോലീസും രഥഘോഷയാത്രയെ അനുഗമിക്കുന്നുണ്ട്.

Read Also: ഗൂഗിൾ ക്രോം മിന്നൽ വേഗത്തിൽ സ്പീഡാക്കാം! ചെയ്യേണ്ടത് ഇത്രമാത്രം

ഘോഷയാത്ര 26ന് വൈകുന്നേരം ശബരിമല സന്നിധാനത്ത് എത്തിച്ചേരും. ഇന്ന് പുലര്‍ച്ചെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്ര അങ്കണത്തില്‍ തങ്ക അങ്കി ദര്‍ശനത്തിനു വച്ചിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മെമ്പര്‍മാര്‍, മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, ജില്ലാ കളക്ടര്‍ എ. ഷിബു, ജില്ലാ പോലീസ് മേധാവി എ. ഷിബു അടക്കമുള്ളവര്‍ ക്ഷേത്രത്തിലെത്തിയിരുന്നു.

Share
Leave a Comment