കോവിഡ് കേസുകൾ വർധിക്കുന്നു: സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി കേന്ദ്രസർക്കാർ

ഡൽഹി: രാജ്യത്ത് പുതിയ കൊറോണ വൈറസ് വേരിയന്റായ JN.1 ന്റെ ആദ്യ കേസ് കണ്ടെത്തിയതിന് പിന്നാലെ, സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി കേന്ദ്രസർക്കാർ. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും പകർച്ചപ്പനി പോലുള്ള അസുഖങ്ങളും കടുത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങളും നിരന്തരം നിരീക്ഷിച്ച് ജില്ല തിരിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഇന്റഗ്രേറ്റഡ് ഇന്‍ഫോര്‍മേഷന്‍ പ്ലാറ്റ്‌ഫോമില്‍ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നും കേന്ദ്രസർക്കാർ നിർദ്ദേശം നൽകി.

ഇതോടൊപ്പം എല്ലാ ജില്ലകളിലും മതിയായ പരിശോധന ഉറപ്പാക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ 79 വയസ്സുള്ള സ്ത്രീയിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. കൂടാതെ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയില്‍ നിന്നുള്ള ഒരു യാത്രക്കാരനില്‍ സിംഗപ്പൂരില്‍ വെച്ച് ജെഎന്‍.1 ഉപവകഭേദം സ്ഥിരീകരിച്ചിരുന്നു.

തൃശൂരില്‍ യുവാവിനു നേരെ ഇരുമ്പ് പൈപ്പുകള്‍ അടക്കമുള്ള മാരകായുധങ്ങളുമായി പത്തംഗ സംഘത്തിന്റെ ആക്രമണം

കോവിഡിന്റെ JN.1 വകഭേദം ഒമിക്രോണ്‍ ഉപ-ഭേദമായ BA.2.86 /Pirolaയുടെ പിന്‍ഗാമിയായാണ് കണക്കാക്കപ്പെടുന്നത്. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പ്രകാരം, BA.2.86 ന് സ്‌പൈക്ക് പ്രോട്ടീനില്‍ ആകെ 20 മ്യൂട്ടേഷനുകള്‍ ഉണ്ട്. വൈറസുകള്‍ രോഗബാധിതന്റെ കോശങ്ങളിലേക്ക് കയറാന്‍ സ്‌പൈക്ക് പ്രോട്ടീനുകള്‍ ഉപയോഗിക്കുന്നതിനാല്‍ ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. 2023 സെപ്റ്റംബറില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. നേരിയ പനി, ചുമ, മൂക്കിലെ അസ്വാസ്ഥ്യം, തൊണ്ടവേദന, മൂക്കൊലിപ്പ്, മുഖത്ത് വേദന, തലവേദന, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ JN.1 വേരിയന്റിന്റെ ലക്ഷണങ്ങളാണ്.

Share
Leave a Comment