പാളയത്ത് ഹോട്ടലിൽ തീപിടുത്തം: ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻദുരന്തം

അണ്ടർപാസിന് സമീപത്തായുള്ള സംസം ഹോട്ടലിലെ അടുക്കള ഭാഗത്തായാണ് തീപിടുത്തമുണ്ടായത്

തിരുവനന്തപുരം: തിരുവനന്തപുരം പാളയത്ത് ഹോട്ടലിൽ തീപിടുത്തം. അണ്ടർപാസിന് സമീപത്തായുള്ള സംസം ഹോട്ടലിലെ അടുക്കള ഭാഗത്തായാണ് തീപിടുത്തമുണ്ടായത്.

Read Also : നവകേരള സദസ്സിനിടെ കുഴഞ്ഞുവീണ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ആരോഗ്യത്തിൽ പുരോഗതി

പുക പുറത്തേക്ക് തള്ളുന്ന യന്ത്രത്തിന്റെ മോട്ടോർ കത്തിപ്പോയതാണ് തീപിടുത്തത്തിലേക്ക് നയിച്ചത്. പുക ഉയർന്ന ഉടൻ ആളുകളെ പുറത്ത് എത്തിച്ചതിനാൽ ആർക്കും പരിക്കില്ല. ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ ആണ് തീയണച്ചത്.

Read Also : കൊല്ലത്ത് ഭർതൃമാതാവിനെ മർദ്ദിച്ച സംഭവം: വൈറലായ പ്ലസ് ടു ടീച്ചർ മഞ്ജുവിനെ സ്കൂൾ പുറത്താക്കി

നിരനിരയായി ഹോട്ടലുകൾ ഉള്ള ഭാഗത്തുണ്ടായ തീപിടുത്തം പെട്ടെന്ന് അണയ്ക്കാനായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

Share
Leave a Comment