മകളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു, ‘ലൗജിഹാദ്’ സമരം നയിച്ച നേതാവിനെതിരെ പരാതി

യുവതിയും പ്രശാന്തും ഹിന്ദു മതാചാരപ്രകാരം മാലകള്‍ ചാര്‍ത്തി വിവാഹിതരായതിന്റെ ചിത്രം വിഎച്ച് പി നേതാവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വൈറലായി.

മംഗളൂരു: മുസ്‌ലിം യുവതിയെ ബലമായി കൊണ്ടുപോയി ഹിന്ദു മതാചാരപ്രകാരം വിവാഹം ചെയ്തതായി പരാതി. ദക്ഷിണ കന്നട ജില്ലയിലെ സൂറത്ത്കലിലാണ് സംഭവം. ബജ്റംഗ്ദള്‍ പ്രവര്‍ത്തകൻ പ്രശാന്ത് ഭണ്ഡാരിയാണ്(33) അയല്‍വാസി ആയിശയെ(19) വിവാഹം ചെയ്തത്. ഇതുടർന്നു യുവതിയെ മതം മാറ്റി അക്ഷത എന്ന് പേരിട്ടുവെന്നും ആയിശയുടെ മാതാവ് പരാതിയിൽ പറയുന്നു.

read also: വ്യാജ മദ്യവേട്ട: പ്രതികളെ പിടികൂടി എക്‌സൈസ്

യുവതിയുടെ അമ്മയായ മൊദിൻബി മകളെ കാണാനില്ലെന്ന് പറഞ്ഞ് സൂറത്ത്കല്‍ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെ യുവാവും യുവതിയും പൊലീസ് സ്റ്റേഷനില്‍ ഹാജരായി വിവാഹിതരായ വിവരം അറിയിച്ചു.

ലൗജിഹാദ് വിഷയം ഉയര്‍ത്തി ബജ്റംഗ്ദള്‍ നടത്തിയ പരിപാടികളുടെ മുൻനിരയില്‍ ഉണ്ടായിരുന്നയാളാണ് പ്രശാന്ത്.  യുവതിയും പ്രശാന്തും ഹിന്ദു മതാചാരപ്രകാരം മാലകള്‍ ചാര്‍ത്തി വിവാഹിതരായതിന്റെ ചിത്രം വിഎച്ച് പി നേതാവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വൈറലായി.

Share
Leave a Comment