മൂവാറ്റുപുഴ: തോട്ടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 11 വയസുകാരന് ദാരുണാന്ത്യം. അന്യസംസ്ഥാന തൊഴിലാളിയുടെ മകനായ റാബുൽ ഹുസൈനാണ് മരിച്ചത്. കുട്ടിയുടെ സഹോദരനും പരിക്കേറ്റിട്ടുണ്ട്.
മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളിയിലാണ് സംഭവം. ജാതിത്തോട്ടത്തിന് സമീപം പിതാവിനും സഹോദരനുമൊപ്പം ആക്രിപെറുക്കുകയായിരുന്നു റാബുൽ. ഇതിനിടെ നിലത്തു കമ്പി കിടക്കുന്നത് കണ്ട് കുട്ടി അത് എടുക്കാൻ ശ്രമിക്കവേ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. രക്ഷിക്കാനെത്തിയ സഹോദരന്റെ കാലിനാണ് പൊള്ളലേറ്റത്.
Read Also : പഞ്ചായത്തുകളില്‍ നിന്നും നവകേരള സദസിനുള്ള പണം: പിണറായി സര്‍ക്കാരിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്
ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ വൈദ്യുതി കമ്പി വേർപെടുത്തി ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post Your Comments