മുന്‍പ് ഗുജറാത്തില്‍ സംഭവിച്ചതാണ് ഇന്ന് ഗാസയില്‍ നടന്നു കൊണ്ടിരിക്കുന്നത്: മോദി വംശീയ വാദിയാണെന്ന് കെ സുധാകരൻ

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മോദി വംശീയവാദിയാണെന്നും അതേ നയമാണ് ലോകമെമ്പാടും പ്രകടിപ്പിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് എന്നും പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണെന്നും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം തൊട്ട് ഇന്ത്യ സ്വീകരിച്ച പൈതൃകമാണ് നരേന്ദ്ര മോദിയുടെ വരവോടെ തിരുത്തപ്പെട്ടതെന്നും സുധാകരൻ പറഞ്ഞു.

ദേശീയപാത പ്രവേശന അനുമതിയ്ക്ക് കേന്ദ്രം പുതിയ മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ചു: ആക്സിസ് പെർമിറ്റിന് അപേക്ഷിക്കാം

‘നരേന്ദ്ര മോദി വംശീയവാദിയാണ്. മുന്‍പ് ഗുജറാത്തില്‍ സംഭവിച്ചതാണ് ഇന്ന് ഗാസയില്‍ നടന്നു കൊണ്ടിരിക്കുന്നത്. ഗുജറാത്തിലെ മുസ്ലീം ജനതയുടെ വീടുകളും കടകളും കൊള്ളയടിച്ച വംശീയ വാദികള്‍. ഇന്ത്യയില്‍ നിന്നും ആരംഭിച്ച ഈ പരമ്പര മോദി സര്‍ക്കാര്‍ ലോകമെമ്പാടുമുള്ള നയങ്ങളില്‍ പ്രകടിപ്പിക്കുന്നു. സ്വതന്ത്രമായി സംസാരിക്കേണ്ട ഭരണകൂടം വിദേശ രാഷ്ടങ്ങള്‍ക്ക് വിധേയരായി പലസ്തീന്‍ ജനതയ്‌ക്കെതിരെ നില്‍ക്കുന്നു. പലസ്തീന്‍ ജനതകളുടെ സംരക്ഷണം ഈ ലോകത്തിലെ മതേതര ശക്തികളുടെ ഉത്തരവാദിത്വമാണ്.’ കോഴിക്കോട് കെപിസിസി സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ സുധാകരന്‍ പറഞ്ഞു.

Share
Leave a Comment