Latest NewsLife Style

വാസ്തു ദോഷമകറ്റാനും ധന വരവിനും മയിൽപ്പീലി

കാര്യ തടസവും വാസ്തു ദോഷവും നെഗറ്റീവ് ഊര്‍ജവുമെല്ലാം മാറ്റാന്‍ പല തരത്തിലാണ് ഇത് ഉപയോഗിയ്ക്കാറ്.

ദോഷങ്ങള്‍ നീക്കാന്‍, നെഗറ്റീവ് എനര്‍ജി മാറ്റാന്‍ സഹായിക്കുന്ന പല തരം വസ്തുക്കളുണ്ട്. ചെറുനാരങ്ങ, ഉപ്പ്, മഞ്ഞള്‍ എന്നിവയെല്ലാം തന്നെ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. ഇത്തരം വസ്തുക്കളുടെ കൂട്ടത്തില്‍ മയില്‍പ്പീലിയ്ക്കും പ്രധാന സ്ഥാനമുണ്ട്. മയില്‍പ്പീലി ഹിന്ദു മിത്തോളജി അനുസരിച്ച്‌ ഭഗവാന്‍ ശ്രീകൃഷ്ണന്റെ മുടിയലങ്കരിയ്ക്കുന്ന ഒന്നാണ്. മയിലാണ് സുബ്രഹ്മണ്യ ദേവന്റെ വാഹനവും. മയില്‍പ്പീലി പല തരത്തിലും പല വിധത്തിലുള്ള ദോഷങ്ങളും നീക്കാന്‍ ഉപയോഗിയ്ക്കാറുണ്ട്. കാര്യ തടസവും വാസ്തു ദോഷവും നെഗറ്റീവ് ഊര്‍ജവുമെല്ലാം മാറ്റാന്‍ പല തരത്തിലാണ് ഇത് ഉപയോഗിയ്ക്കാറ്.

മയില്‍പ്പീലി കൊണ്ട് ഇത്തരത്തിലെ ദോഷങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണാമെന്നു നോക്കൂ. രാഹുദശ ഗ്രഹനില പ്രകാരം ദോഷം ചെയ്യുന്ന ഒന്നാണ്. രാഹുദോഷം എന്ന ഒന്നു തന്നെയുണ്ട്. ഇതിനു പരിഹാരം മയില്‍പ്പീലി കൊണ്ടും ചെയ്യാം. കിടക്കുമ്പോള്‍ തലയിണയ്ക്കടിയില്‍ ഒരു മയില്‍പ്പീലി വച്ചു കിടന്നാല്‍ ഈ പ്രശ്‌നത്തിനു പരിഹാരമാകും. ഇത് രാഹു ദോഷം കാരണമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നീക്കാന്‍ നല്ലതാണ്. കാര്യതാമസം, അതായത് വിചാരിച്ച പോലെ കാര്യങ്ങള്‍ നടക്കാത്തത് പലരേയും അലട്ടുന്ന ഒന്നാണ്. ഇതും ചിലപ്പോള്‍ ഗ്രഹങ്ങളുടെ ദോഷം കാരണമാകും. ഇതിനും മയില്‍പ്പീലി കൊണ്ടു പരിഹാരം കണ്ടു പിടിയ്ക്കും.

ബെഡ്‌റൂമില്‍ കിഴക്കു ഭാഗത്തോ വടക്കു കിഴക്കു മൂലയിലോ ഒരു മയില്‍പ്പീലി സൂക്ഷിയ്ക്കുന്നത് ഈ ദോഷങ്ങള്‍ നീക്കാന്‍ ഏറെ നല്ലതാണ്. ഇത് കാല താമസം ഒഴിവാക്കാന്‍ സഹായിക്കും. വിദ്യാര്‍ത്ഥികള്‍ക്കും മയില്‍പ്പീലി ഗുണം നല്‍കുന്ന ഒന്നാണ്. പഠനത്തില്‍ ഏകാഗ്രത ലഭിയ്ക്കുവാന്‍ മയില്‍പ്പീലി ഏറെ നല്ലതാണ്. പുസ്തകത്തിനുള്ളില്‍ മയില്‍പ്പീലി സൂക്ഷിയ്ക്കുന്നതു നല്ലതാണ്. പഠനം മെച്ചപ്പെടുത്താനുള്ള മികച്ച വഴിയാണിത്.വാസ്തു ദോഷം തീര്‍ക്കാനും ഇത് ഏറെ നല്ലതാണ്. വീടിന്റെ പ്രധാന കവാടത്തില്‍ ഒരു ഗണേശ വിഗ്രഹവും ഒപ്പം ഒരു മയില്‍പ്പീലിയും സൂക്ഷിയ്ക്കുന്നത് വളരെ നല്ലതാണ്. ഇതു വാസ്തു ദോഷം മാത്രമല്ല, നെഗറ്റീവ് ഊര്‍ജം നീക്കാനും ഏറെ നല്ലതാണ്.

ഗ്രഹങ്ങള്‍ കാരണമുള്ള ദോഷം തീര്‍ക്കാനും ഏറെ നല്ലതാണ് മയില്‍പ്പീലി. ഏതു ഗ്രഹം കാരണമാണോ ദോഷം, ആ ഗ്രഹത്തിനായുള്ള മന്ത്രം ജപിച്ച്‌ 21 തവണ ഒരു മയില്‍പ്പീലിയില്‍ വെള്ളം തളിയ്ക്കുക. ഈ മയില്‍പ്പീലി പൂജാമുറിയില്‍ വയ്ക്കുക. ഇത് ദോഷം തീര്‍ക്കാന്‍ ഏറെ നല്ലതാണ്. ശനിദോശം തീര്‍ക്കാനും മയില്‍പ്പീലി ഏറെ നല്ലതാണ്. മൂന്നു മയില്‍പ്പീലി കറുത്ത ചരടുകൊണ്ട് അടിഭാഗം ബന്ധിച്ച്‌ സുപാരിയിട്ട വെളളം ഇതില്‍ തളിച്ചാല്‍ ശനിദോഷം നീക്കാം. ഇതു ചെയ്യുമ്പോള്‍ ഓം ശനീശ്വരായ നമ എന്ന മന്ത്രോച്ചാരണവും വേണം.

മയില്‍പ്പീലി വീട്ടില്‍ സൂക്ഷിയ്ക്കുന്നത് ആരോഗ്യപരമായും ഏറെ നല്ലതാണെന്നാണ് വിശ്വസിയ്ക്കുന്നത്. പണ്ടുകാലത്ത് വിഷചികിത്സയ്ക്ക് മയില്‍പ്പീലിയുപയോഗിച്ചിരുന്നു. ദോഷ പരിഹാരത്തിനായി സൂക്ഷിയ്ക്കുന്ന മയില്‍പ്പീലിയില്‍ അഴുക്കാകാതെ സൂക്ഷിയ്ക്കുക. ഇതുപോലെ പ്രത്യേക ഉദ്ദേശത്തോടെ സൂക്ഷിച്ചിരിയ്ക്കുന്ന മയില്‍പ്പീലി ഒരിക്കലും അലങ്കാരവസ്തുവിന്റെ ഗണത്തില്‍ കൈകാര്യം ചെയ്യരുത്. ധനം വരാനും മയില്‍പ്പീലി ഏറെ നല്ലതാണ്. പണം വച്ചിരിയ്ക്കുന്നിടത്ത്, അതായത് അലമാരയിലോ ലോക്കറിലോ ഒരു മയില്‍പ്പീലി വയ്ക്കുന്നത് ധാരാളം സമ്പത്തുണ്ടാകാന്‍ സഹായിക്കുമെന്ന് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button