കൊച്ചിയിലെ പോലെ കോഴിക്കോടും പൊട്ടിക്കും, കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് ഭീഷണിക്കത്ത്

കോഴിക്കോട്: മാവോയിസ്റ്റുകളുടെ പേരില്‍ കോഴിക്കോട് കളക്ടര്‍ക്ക് ഭീഷണിക്കത്ത്. സര്‍ക്കാരിന്റെ പൊലീസ് വേട്ട തുടര്‍ന്നാല്‍ കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. ബുധനാഴ്ചയാണ് കത്ത് ലഭിക്കുന്നത്. കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് കത്ത് സ്‌പെഷ്യല്‍ ബ്രാഞ്ചിന് കൈമാറി. സര്‍ക്കാരിന്റെ നവകേരള സദസ് അടുത്ത ആഴ്ച നടക്കാനിരിക്കെയാണ് മാവോയിസ്റ്റുകളുടെ പേരില്‍ കളക്ടര്‍ക്ക് ഭീഷണിക്കത്ത് ലഭിക്കുന്നത്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. നിലവില്‍ കേസ് എടുത്തിട്ടില്ല.

Read Also: ഡാ​മി​ൽ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ ര​ണ്ടു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങളും കണ്ടെത്തി

ഒക്ടോബര്‍ 29ന് രാവിലെ ഒമ്പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നു. കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ലിബ്‌നയുടെ (12) മാതാവ് സാലിയാണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്.

Share
Leave a Comment