നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ച് പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രണ്ടാം പാദത്തിൽ 561 കോടി രൂപയുടെ അറ്റാദായമാണ് മണപ്പുറം ഫിനാൻസ് കൈവരിച്ചിരിക്കുന്നത്. മുൻ വർഷം ഇതേ കാലയളവിൽ 410 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 37 ശതമാനത്തിന്റെ വർദ്ധനവ് നേടാൻ മണപ്പുറം ഫിനാൻസിന് സാധിച്ചിട്ടുണ്ട്. അതേസമയം, ജൂണിൽ അവസാനിച്ച ഒന്നാം പാദത്തെ അപേക്ഷിച്ച് 12.6 ശതമാനമാണ് രണ്ടാം പാദത്തിലെ വർദ്ധനവ്.
കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തികളുടെ മൂല്യത്തിൽ 27 ശതമാനത്തിന്റെ വാർഷിക വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 38,950 കോടി രൂപയാണ് ആകെ ആസ്തി. സംയോജിത പ്രവർത്തന വരുമാനം 27 ശതമാനം വർദ്ധിച്ച് 2,157 കോടി രൂപയായിട്ടുണ്ട്. കൂടാതെ, സ്വർണ വായ്പകളിലെ വർദ്ധനവ് 8.4 ശതമാനമാണ്. നിലവിൽ, കമ്പനിക്ക് 25 ലക്ഷം സജീവ സ്വർണ വായ്പ ഉപഭോക്താക്കളാണ് ഉള്ളത്. ലാഭക്ഷമതയും ആസ്തിയും തുടർച്ചയായി ഉയർന്നതോടെയാണ് ഇത്തരമൊരു നേട്ടം കൈവരിക്കാൻ മണപ്പുറം ഫിനാൻസിന് സാധിച്ചത്.
Also Read: വായുമലിനീകരണം ഈ രോഗത്തിന് കാരണമാകുമെന്ന് പഠനം
Post Your Comments