അധിനിവേശങ്ങളുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത ഭീകരതയാണ് പലസ്തീനിൽ നടമാടുന്നത്: എം വി ഗോവിന്ദൻ

തിരുവനന്തപുരം: അധിനിവേശങ്ങളുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത ഭീകരതയാണ് പലസ്തീനിൽ നടമാടുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൂട്ടക്കുരുതിക്കിരയാകുന്ന കുഞ്ഞുങ്ങളുടെ ചിത്രം മനുഷ്യരായ് തുടരുന്ന എല്ലാവരുടേയും ഉള്ളുലയ്ക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: 14 മണിക്കൂറിനുള്ളിൽ 800 ഓളം ഭൂകമ്പങ്ങൾ, ദിവസങ്ങൾക്കുള്ളിൽ അഗ്നിപർവ്വത സ്ഫോടനം ഉണ്ടാകും; രാജ്യത്ത് അടിയന്തരാവസ്ഥ

കടന്നാക്രമിക്കപ്പെടുന്ന ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് ഏത് ജനാധിപത്യ വിശ്വാസിയുടെയും കടമ. പൊരുതുന്ന പലസ്തീനൊപ്പമാണെന്ന കേരളത്തിന്റെ ഹൃദയവികാര പ്രഖ്യാപനമാണ് റാലിയിൽ കണ്ടത്. സ്വന്തം രാജ്യത്ത് ജനാധിപത്യ മതനിരപേക്ഷ നീതിക്കായി പോരാടുന്ന ലോകത്തെ ഏതൊരു വ്യക്തിയും അവശ്യം അറിഞ്ഞിരിക്കേണ്ടതാണ് പലസ്തീൻ ഏറ്റുവാങ്ങിയ സാമ്രാജ്യത്വഭീകരതയുടെ ആഴമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പോക്‌സോ കേസില്‍ പ്രതിയായ സിപിഎം മലപ്പുറം ജില്ലാകമ്മിറ്റി അംഗത്തെ ഒരാഴ്ചയായിട്ടും പിടികൂടാതെ പൊലീസ്

Share
Leave a Comment