കഴിഞ്ഞ ദിവസം മരണപ്പെട്ട നടി രഞ്ജുഷയെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ പടച്ചുവിട്ട് കാഴ്ചക്കാരെ നേടാന്‍ ശ്രമിക്കുന്ന യൂട്യൂബ് ചാനലുകള്‍ക്ക് എതിരെ നടി സൂര്യ മേനോന്‍. ബിഗ് ബോസ് താരമായ സൂര്യയും രഞ്ജുഷയും അടുത്ത സുഹൃത്തുക്കളായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സൂര്യയുടെ പ്രതികരണം.
‘ദയവ് ചെയ്ത് ഇന്നലെ മരിച്ച രഞ്ജുഷയെക്കുറിച്ച് ഇല്ലാത്ത കഥകള്‍ വൃത്തികെട്ട തമ്പനെയില്‍ കൊടുത്ത് യൂട്യൂബ് ചാനലുകള്‍ ഇടരുത്. അവള്‍ മകളെ ഉപേക്ഷിച്ച് സ്വന്തം കാര്യം നോക്കി പോയവള്‍ അല്ല. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ’- എന്നാണ് സൂര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ശ്രീകാര്യത്തെ ഫ്‌ളാറ്റിലാണ് നടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Leave a Comment