കളമശ്ശേരി സ്‌ഫോടനം: മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട ആറന്മുള സ്വദേശിക്കെതിരെ കേസ്

കൊച്ചി: കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന് ആരോപിച്ച് യുവാവിനെതിരെ കേസെടുത്തു. എറണാകുളത്ത് ജോലി ചെയ്യുന്ന ആറന്മുള സ്വദേശിക്കെതിരെയാണ് പത്തനംതിട്ട പൊലീസ് കേസെടുത്തത്. എസ്ഡിപിഐ ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണ് കേസെടുത്തത്.

യുവാവ് ഫേസ്ബുക്കിൽ പങ്കുവെച്ച് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം പരാതിക്കാരന്‍ പൊലീസിന് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അന്വേഷണ ഏജൻസികളിൽ വിശ്വാസം വേണം: കേന്ദ്രമന്ത്രിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി

കളമശ്ശേരി സ്‌ഫോടനം ഉണ്ടായതിന് പിന്നാലെ, ഫേസ്ബുക്കിൽ അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പങ്കുവെച്ചു. ഇത് എസ്ഡിപിഐ അടക്കമുള്ള സംഘടനകള്‍ക്ക് സമൂഹത്തിന് മുന്നില്‍ മോശം പ്രതിച്ഛായ ഉണ്ടാക്കിയെന്നും സമൂഹത്തില്‍ കലാപം ഉണ്ടാക്കാൻ ഉതകുന്നതാണ് എന്നും പരാതിയില്‍ പറയുന്നു.

Share
Leave a Comment