Latest NewsNewsBusiness

14 വർഷത്തെ പ്രവർത്തന പാരമ്പര്യം! റാഡോയുടെ രണ്ടാമത്തെ വലിയ വിപണിയായി ഇന്ത്യ

രാജ്യത്ത് സ്ത്രീ ഉപഭോക്താക്കൾക്കിടയിലാണ് റാഡോ വാച്ചിന്റെ സ്വീകാര്യത ഏറെയുള്ളത്

പ്രമുഖ ആഡംബര വാച്ച് ബ്രാൻഡായ റാഡോയുടെ രണ്ടാമത്തെ വലിയ വിപണിയായി ഇന്ത്യ. റാഡോ ഗ്ലോബൽ സിഇഒ അഡ്രിയാൻ ബോഷാഡാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. ഇന്ത്യൻ വിപണിയിൽ കഴിഞ്ഞ 14 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഈ സ്വിസ് ബ്രാൻഡ് ഇതിനോടകം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇന്ത്യയ്ക്ക് പുറമേ, ചൈന, യുഎഇ, യുഎസ്, സ്വിറ്റ്സർലാൻഡ് എന്നിവയാണ് റാഡോയുടെ പ്രധാന വിപണികൾ. കഴിഞ്ഞ 14 വർഷത്തിനിടെ ഉയർന്ന വിപണി വിഹിതമാണ് ഇന്ത്യയിൽ നിന്നും സ്വന്തമാക്കിയിട്ടുള്ളത്. ഇത് ഇന്ത്യക്കാർക്ക് ആഡംബര ഉൽപ്പന്നങ്ങളോടുള്ള താൽപ്പര്യം വർദ്ധിച്ചതിന്റെ സൂചനയായാണ് കണക്കാക്കുന്നത്.

രാജ്യത്ത് സ്ത്രീ ഉപഭോക്താക്കൾക്കിടയിലാണ് റാഡോ വാച്ചിന്റെ സ്വീകാര്യത ഏറെയുള്ളത്. ഇനിയും കൂടുതൽ സ്ത്രീ ഉപഭോക്താക്കളെ ഉൽപ്പന്നത്തിലേക്ക് ആകർഷിക്കുന്നതിനാൽ കമ്പനി ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ ആഗോള ബ്രാൻഡ് അംബാസഡറെയും തിരഞ്ഞെടുത്തിട്ടുണ്ട്. കത്രീന കൈഫാണ് രണ്ടാമത്തെ ബ്രാൻഡ് അംബാസഡർ. നടൻ ഹൃതിക് റോഷനാണ് മറ്റൊരു ബ്രാൻഡ് അംബാസഡർ. ഇന്ത്യൻ വിപണിയിൽ മികച്ച സാധ്യതകൾ ഉള്ളതിനാൽ, വരും വർഷങ്ങളിൽ വലിയ രീതിയിലുള്ള നിക്ഷേപം നടത്താൻ റാഡോ പദ്ധതിയിടുന്നുണ്ടെന്ന് സിഇഒ വ്യക്തമാക്കി. 2023ന്റെ ആദ്യപകുതിയിൽ സ്വിസ് ആഡംബര വാച്ചുകളുടെ ഇറക്കുമതി 21 ശതമാനം ഉയർന്ന് 933 കോടി രൂപ കവിഞ്ഞിട്ടുണ്ട്.

Also Read: ലോണ്‍ ശരിയാക്കാമെന്ന് പറഞ്ഞ് തട്ടിയത് അരക്കോടിയോളം രൂപ: തട്ടിപ്പ് വീരന്‍ “ഗുലാന്‍” ഒടുവില്‍ വലയില്‍ 

shortlink

Related Articles

Post Your Comments

Related Articles


Back to top button