എന്താണ് ദീപാവലി മുഹൂര്‍ത്ത വ്യാപാരം: അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

ഓഹരി നിക്ഷേപകരില്‍ പലര്‍ക്കും അറിയാവുന്നതും നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നതുമായ ദിനമാണ് ദീപാവലി മുഹൂര്‍ത്ത വ്യാപാര ദിനം. ഈ വര്‍ഷത്തെ മുഹൂര്‍ത്ത വ്യാപാരത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണുള്ളത്. എന്താണ് മുഹൂത്ത വ്യാപാരം എന്നും, എന്ന്, എപ്പോഴാണ് നിക്ഷേപം നടത്തേണ്ടതെന്നും നിങ്ങള്‍ക്കും അറിയേണ്ടേ?

Read Also; ഈ ദീപാവലിക്ക് നിങ്ങള്‍ക്ക് ‘പിന്നി’ വീടുകളിൽ ഉണ്ടാക്കാം

മുഹൂര്‍ത്ത വ്യാപാരം ഇന്ത്യയിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വിളക്കുകളുടെ ഉത്സവമായ ദീപാവലി ദിനത്തില്‍ ഒരു മണിക്കൂര്‍ പ്രത്യേക ട്രേഡിംഗ് സെഷന്‍ നടത്തും. വിക്രം സംവത് എന്ന പരമ്പരാഗത ഹിന്ദു വര്‍ഷത്തിന്റെ തുടക്കമായും ഇതിനെ കാണാറുണ്ട്. മുഹൂര്‍ത്ത വ്യാപാര സമയമായ 60 മിനിറ്റിനുള്ളില്‍ നടത്തുന്ന വ്യാപാരം നിക്ഷേപകര്‍ക്ക് സമൃദ്ധിയും സമ്പത്തും ഭാഗ്യവും നല്‍കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ആല്‍ഗോ ട്രേഡിംഗ്, ഹൈ-ഫ്രീക്വന്‍സി ട്രേഡിംഗ് തുടങ്ങി എല്ലാ സാങ്കേതിക മുന്നേറ്റങ്ങളും ഉണ്ടായിട്ടും ഇന്ത്യന്‍ ഓഹരി വിപണിയില്‍ അരനൂറ്റാണ്ടിലേറെയായി മുഹൂര്‍ത്ത വ്യാപാരം നടത്തുന്നു. മുഹൂര്‍ത്ത വ്യാപാര സമയത്തുള്ള ട്രേഡിംഗ് സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ദേവിയുടെ അനുഗ്രഹം നല്‍കുമെന്നാണ് നിക്ഷേപകരുടെ വിശ്വാസം.

Share
Leave a Comment