Latest NewsKeralaNews

പ്രതിദിന വരുമാനം ഒരു ലക്ഷത്തിന് മുകളിൽ: കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് വിജയത്തിലേക്ക്

തിരുവനന്തപുരം: കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് വൻവിജയത്തിലേക്കെത്തുന്നതിന്റെ സന്തോഷം പങ്കുവച്ച് കെ എസ് ആർ ടി സി. കേരളത്തിൽ എവിടെയും സാധനങ്ങൾ കൈമാറാൻ വെറും 16 മണിക്കൂർ എന്ന ആപ്തവാക്യവുമായാണ് കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സേവനം ആരംഭിച്ചത്. 2023 ജൂൺ 15നാണ് ജൂലൈ മാസത്തോടെ കേരളത്തിലെ 45 ഡിപ്പോകളിലും കേരളത്തിന് പുറത്ത് മൂന്ന് സ്ഥലങ്ങളിലും ആരംഭിച്ച കെഎസ്ആർടിസിയുടെ കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സേവനം വളരെ വേഗമാണ് ജനശ്രദ്ധ ആകർഷിച്ചത്.

Read Also: പെട്രോൾ പമ്പുകളിൽ മലിനീകരണ നിയന്ത്രണ ഉപകരണങ്ങൾ സ്ഥാപിച്ചില്ല, ഈ പെട്രോളിയം കമ്പനികൾക്ക് കോടികളുടെ പിഴ

പ്രതിദിന വരുമാനം വെറും 15,000 രൂപയിൽ നിന്നും ഒരു ലക്ഷത്തിന് മുകളിലേക്ക് എത്തുവാൻ സഹായകമായത് പൊതുജനങ്ങൾ കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് അർപ്പിച്ച വിശ്വാസം മാത്രമാണ്. കെഎസ്ആർടിസിയുടെ ഡിപ്പോകളിൽ നിന്ന് ഡിപ്പോകളിലേക്കാണ് കൊറിയർ സർവീസ് നടത്തുക. ഉപഭോക്താവ് തൊട്ടടുത്ത ഡിപ്പോയിൽ നിന്ന് കൊറിയർ കളക്ട് ചെയ്യുന്ന സംവിധാനമാണ് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ഡിപ്പോകളിലെ ഫ്രണ്ട് ഓഫീസിൽ തന്നെയാണ് കൊറിയർ സർവീസ് സംവിധാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഒരുക്കിയിട്ടുള്ളത്. 55 ഡിപ്പോകളെ തമ്മിൽ ബന്ധിപ്പിച്ചാണ് കൊറിയർ സർവീസ് നടത്തിവരുന്നത്.

കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സംവിധാനത്തിന്റെ പ്രത്യേകതകൾ

കെഎസ്ആർടിസി നേരിട്ട് നടപ്പിലാക്കുന്ന തപാൽ സംവിധാനം.

കേരളത്തിലെ 55 ഡിപ്പോകളിൽ നിന്നും തപാൽ വിനിമയസംവിധാനം.

15 ഡിപ്പോകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൗണ്ടറുകൾ.

12 മണിക്കൂർ (രാവിലെ 8 മുതൽ രാത്രി 8 വരെ) പ്രവർത്തിക്കുന്ന 40 ഡിപ്പോകൾ.

കേരളത്തിന് പുറത്ത് 5 ഇടങ്ങളിൽ സേവനം (ബാംഗ്ലൂർ,മൈസൂർ, കോയമ്പത്തൂർ,നാഗർകോവിൽ, തെങ്കാശി).

കുറഞ്ഞ നിരക്കിൽ 16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും ഡെലിവറി.

നിലവിൽ സർവീസ് നടത്തുന്ന ബസ്സുകൾ വഴിയാണ് കൊറിയർ കൈമാറുന്നത്. ആയതിനാൽ യഥാസമയങ്ങളിൽ കൊറിയറുകൾ എത്തിക്കുവാൻ സാധിക്കും

കണ്ടക്ടർക്കും ഡ്രൈവർക്കും ഇൻസന്റീവ് നൽകുന്നു.

എല്ലാ ഡിപ്പോകളിലും 24 മണിക്കൂറും പ്രവർത്തനമാരംഭിക്കുന്ന നടപടി പൂർത്തികരിക്കുന്നതോടെ ഡോർ ഡെലിവറിയും നടപ്പിലാക്കുന്നതിനുള്ള ഒരുക്കത്തിലാണ്.

പാഴ്‌സലുകളുടെ ലഭ്യതയ്ക്കനുസരിച്ച് മറ്റ് കൊറിയർ സേവനദാതാക്കളുമായി സംയോജിത പ്രവർത്തനം ആരംഭിച്ചു വരുന്നു.

Read Also: മുണ്ടക്കയയത്ത് യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവം കൊലപാതകം: അമ്മ പൊലീസ് കസ്റ്റഡിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button