PathanamthittaNattuvarthaMollywoodLatest NewsKeralaCinemaNewsIndiaEntertainmentMovie Gossips

‘ലോകം എന്നാൽ കേരളം മാത്രം അല്ലല്ലോ’: ഐഎഫ്എഫ്‌കെയിലേക്ക് ഇനി സിനിമ അയക്കില്ലെന്ന് ഡോ. ബിജു

പത്തനംതിട്ട: ഐഎഫ്എഫ്‌കെയിലേക്ക് ഇനി സിനിമകൾ അയക്കില്ലെന്ന് വ്യക്തമാക്കി സംവിധായകൻ ഡോ. ബിജു. ഈ വർഷത്തെ ഐഎഫ്എഫ്‌കെയിലേക്ക് ബിജുവിന്റെ അദൃശ്യജാലകങ്ങൾ എന്ന ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. ഇതിന് പിന്നാലെയാണ്, സോഷ്യൽ മീഡിയയിലൂടെ നിലപാട് വ്യക്തമാക്കി അദ്ദേഹം രംഗത്തെത്തിയത്.

ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഐ എഫ് എഫ് കെ യിലേക്ക് തിരഞ്ഞെടുക്കപ്പെടാനായി ഇനി മുതൽ സിനിമകൾ അയക്കുന്നില്ല എന്ന തീരുമാനം എടുക്കുക ആണ് . ഐ എഫ്. എഫ് കെ യിൽ ന്യൂ മലയാളം സിനിമയിൽ നിന്നും പുറന്തള്ളുകയും പിന്നീട് അതെ സിനിമ ലോകത്തിലെ മറ്റു പ്രധാന ചലച്ചിത്ര മേളകളിൽ തിരഞ്ഞെടുക്കപ്പെടുമ്പോൾ ഐ എഫ് എഫ് കെ യിൽ ഫെസ്റ്റിവൽ കാലിഡോസ്കോപ് വിഭാഗത്തിൽ സ്വാഭാവികമായും പ്രദർശിപ്പിക്കാൻ അക്കാദമി നിർബന്ധിതമാവുകയും ചെയ്യുക എന്നതാണ് കഴിഞ്ഞ കുറെ നാളുകൾ ആയി നടന്നു കൊണ്ടിരിക്കുന്നത്.

നാല് സംസ്ഥാനങ്ങളിലെ 55ലധികം ഇടങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്: പിടിച്ചെടുത്തത് 94 കോടി രൂപ

ഈ വർഷം മുതൽ ഫെസ്റ്റിവൽ കാലിഡോസ്കോപ് ഉൾപ്പെടെ ഒരു വിഭാഗത്തിലും ഐ എഫ് എഫ് കെ യിലേക്ക് സിനിമ പ്രദർശിപ്പിക്കാൻ താല്പര്യപ്പെടുന്നില്ല. ലോക സിനിമകൾ കണ്ടതും പഠിച്ചതും ഐ എഫ് എഫ് കെ യിൽ ആണ് . അതുകൊണ്ട് തന്നെ ഈ തീരുമാനം എനിക്ക് ഏറെ ദുഃഖകരവും ആണ് . പക്ഷെ കഴിഞ്ഞ മൂന്നാല് വർഷങ്ങളായി ആലോചിച്ചു കൊണ്ടിരുന്ന ഒന്നാണ് ഈ തീരുമാനം . ഐ എഫ് എഫ് കെ യിലോ ചലച്ചിത്ര അക്കാദമിയുടെ മറ്റു മേളകളിലോ ഇനി സിനിമകൾ സമർപ്പിക്കാനോ പ്രദർശിപ്പിക്കാനോ ഇല്ല.

ഇത്തവണ കേരളീയത്തോട് അനുബന്ധിച്ചു നടത്തുന്ന ചലച്ചിത്ര മേളയിൽ ക്ലാസ്സിക് വിഭാഗത്തിൽ പ്രദർശനത്തിനായി ലിസ്റ്റ് ചെയ്തിരുന്ന വീട്ടിലേക്കുള്ള വഴി എന്ന സിനിമ കേരളീയത്തിൽ പ്രദർശിപ്പിക്കേണ്ടതില്ല എന്ന് അക്കാദമി സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട് . കഴിഞ്ഞ കുറെ ഏറെ വർഷങ്ങളായി ആലോചിച്ചു കൊണ്ടിരുന്ന മറ്റൊരു തീരുമാനം കൂടി നടപ്പാക്കുക ആണ് . സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് ഇനി മുതൽ അപേക്ഷ സമർപ്പിക്കുമ്പോൾ സംവിധായകൻ , തിരക്കഥ , തുടങ്ങിയ വ്യക്തിഗത അവാർഡുകൾക്ക് പരിഗണിക്കരുത് എന്ന ഡിക്ലറേഷനോടെ മാത്രമേ സിനിമ ജൂറിക്ക് മുൻപാകെ നൽകൂ.

വിഴിഞ്ഞം പദ്ധതിക്ക് തുടക്കം കുറിച്ചതും പൂർത്തീകരിച്ചതും എൽഡിഎഫ് സർക്കാർ: എം വി ഗോവിന്ദൻ

സാങ്കേതിക പ്രവർത്തകരുടെ അവസരം നിഷേധിക്കരുത് എന്നത് കൊണ്ട് മാത്രം സിനിമകൾ സാങ്കേതിക മേഖലകളിൽ മത്സരിക്കുന്നതിനായി സമർപ്പിക്കും . ഈ തീരുമാനങ്ങൾ ഇപ്പോഴെങ്കിലും എടുത്തില്ലെങ്കിൽ വ്യക്തി എന്ന നിലയിലും ഫിലിം മേക്കർ എന്ന നിലയിലും നമുക്ക് സ്വയം ഉള്ള ആത്മാഭിമാനം ഇല്ലാതാകും . ലോകം എന്നാൽ കേരളം മാത്രം അല്ലല്ലോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button