രാജ്യത്തെ 3 ബാങ്കുകൾക്ക് ആർബിഐയുടെ താക്കീത്! ഇത്തവണ ചുമത്തിയത് കോടികളുടെ പിഴ

വായ്പകളും അഡ്വാൻസുകളും സംബന്ധിച്ച റിസർവ് ബാങ്ക് നിർദ്ദേശങ്ങൾ ലംഘിച്ചതിനെ തുടർന്ന് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഒരു കോടി രൂപയാണ് പിഴ ചുമത്തിയത്

രാജ്യത്തെ 3 ബാങ്കുകൾക്ക് കോടികളുടെ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ആർബിഎൽ ബാങ്ക്, ബജാജ് ഫിനാൻസ് ലിമിറ്റഡ് തുടങ്ങിയ 3 ബാങ്കുകൾക്കെതിരെയാണ് റിസർവ് ബാങ്കിന്റെ നടപടി. റിസർവ് ബാങ്ക് നിർദ്ദേശിച്ച റെഗുലേറ്ററി മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തതിനെ തുടർന്നാണ് കോടികൾ പിഴ ചുമത്തിയിട്ടുള്ളത്. അതേസമയം, പിഴ ഈടാക്കിയ മുഴുവൻ കേസുകളിലും, ഒരിക്കലും സ്ഥാപനങ്ങൾ അതത് ഉപഭോക്താക്കളുമായി നടത്തുന്ന ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ അടിസ്ഥാനമാക്കിയിട്ടുള്ളതല്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

വായ്പകളും അഡ്വാൻസുകളും സംബന്ധിച്ച റിസർവ് ബാങ്ക് നിർദ്ദേശങ്ങൾ ലംഘിച്ചതിനെ തുടർന്ന് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഒരു കോടി രൂപയാണ് പിഴ ചുമത്തിയത്. സ്വകാര്യ മേഖല ബാങ്കുകളിലെ ഓഹരികൾ അല്ലെങ്കിൽ വോട്ടിംഗ് അവകാശങ്ങൾ ഏറ്റെടുക്കുന്നതിനുള്ള മുൻകൂർ അനുമതിയുടെ നിയമങ്ങൾ പാലിക്കാത്തതിന് തുടർന്ന് ആർബിഎൽ ബാങ്കിനും പിഴ ചുമത്തി. എൻഡിഎഫ്സികളിലെ ഇടപാടുകൾ കാര്യക്ഷമമായി നിരീക്ഷിക്കാത്തതിനെത്തുടർന്ന് ബജാജ് ഫിനാൻസ് ലിമിറ്റഡിന് 8.5 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.

Also Read: പാമോയിലിന് പ്രിയമേറുന്നു! ഇറക്കുമതിയിൽ വൻ വർദ്ധനവ്

Share
Leave a Comment