മുഹമ്മ : കേരളത്തിലെ ആദ്യത്തെ യോഗ ഗ്രാമമായി ആലപ്പുഴയിലെ മുഹമ്മ പഞ്ചായത്തിനെ പ്രഖ്യാപിച്ചു. ഒന്നരവര്‍ഷത്തിലധികം നീണ്ട പ്രയത്നത്തിലൂടെയാണ് മുഹമ്മ ഗ്രാമം ഈ അപൂര്‍വ പദവിയിലെത്തിയത്. ഒൗദ്യോഗിക പ്രഖ്യാപനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യശോ നായിക് ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി കെ കെ ശൈലജയും ചടങ്ങിനെത്തി.
ഒരു വീട്ടില്‍നിന്ന് ഒരാളെങ്കിലും യോഗ പഠിച്ചിരിക്കണം എന്ന ആശയത്തില്‍നിന്നാണ് മുഹമ്മ ഗ്രാമപഞ്ചായത്ത് തുടങ്ങിയത്. പദ്ധതി ഒരു ഘട്ടം പിന്നിടുമ്പോള്‍ പതിനാലായിരത്തിലധികം പേര്‍ പരിശീലനം പൂര്‍ത്തിയാക്കി. അങ്ങനെയാണ് സംസ്ഥാനത്തെ യോഗ ഗ്രാമമായി മുഹമ്മ മാറിയത്. അടച്ചുപൂട്ടിയ കയര്‍ ഫാക്ടറികള്‍ വരെ യോഗാ കേന്ദ്രങ്ങളായി. മുഹമ്മക്കാർക്കെല്ലാം ഇത്രയും മുഖ സൗന്ദര്യം വന്നത് യോഗ ചെയ്യുന്നത്‌കൊണ്ടാണോ എന്ന് മന്ത്രി ശൈലജ തമാശയോടെ അഭിനന്ദിച്ചു.
Leave a Comment