Latest NewsKeralaNews

കേരളമാതൃക ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള പരിപാടിയാണ് കേരളീയം: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: രാജ്യവും ലോകവും അംഗീകരിച്ച മാതൃകയാണ് കേരളാ മാതൃകയെങ്കിലും അതിനു വേണ്ടത്ര പ്രചാരണം കൊടുക്കാൻ നമുക്കായിട്ടില്ലെന്ന് കേരളീയം 2023 സംഘാടകസമിതി ചെയർമാനും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി ശിവൻകുട്ടി. കേരളത്തിന്റെ നേട്ടങ്ങളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനാണ് നവംബറിൽ കേരളീയം എന്ന പരിപാടി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

Read Also: പ്രതികൾ മുഖ്യമന്ത്രിയുടെ പാർട്ടിയിലും മുന്നണിയിലും ഉള്ളവർ: മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യമെന്ന് വിഡി സതീശൻ

കേരളീയത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൈക്കിൾ റാലി കവടിയാറിൽ ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു മന്ത്രി. മാറിവന്ന സർക്കാരുകളെല്ലാം കേരളവികസനത്തിൽ അവരുടേതായ പങ്കുവഹിച്ചിട്ടുണ്ട്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി കേരളസമൂഹത്തിലെ എല്ലാവരും പങ്കെടുക്കുന്ന പരിപാടിയാണ് കേരളീയമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: പലസ്തീന്‍ ജനതയുടെ ഭൂമിക്ക് വേണ്ടിയുള്ള അവകാശം ഐക്യരാഷ്ട്ര സഭ ഉറപ്പ് വരുത്തണം: സിപിഎം പോളിറ്റ് ബ്യൂറോ

shortlink

Related Articles

Post Your Comments

Related Articles


Back to top button