പേരൂര്‍ക്കട: തിരുവനന്തപുരം സ്വദേശികളായ ദമ്പതികളെ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയ 45കാരൻ അറസ്റ്റിൽ. ചൂഴമ്പാല ശ്രീഭദ്രാ നഗറിൽ നിതിന്‍(45) ആണ് പിടിയിലായത്. പേരൂര്‍ക്കട പൊലീസ് ആണ് പിടികൂടിയത്.
Read Also : അനിൽ കുമാർ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് തട്ടവും മുഖാവരണവുമായി പ്രകടനം നടത്താന്‍ വനിതാ ലീഗ്
സെപ്തംബര്‍ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പേരൂര്‍ക്കട ചെറുകിട വ്യാപാരി സഹകരണ സംഘത്തില്‍ നിന്നും ലഭിക്കേണ്ടതായ എംഡിഎസ് തുക ലഭിക്കാത്ത വിരോധത്തിലായിരുന്നു ഭീഷണി. ബലാത്സംഗത്തിന് ഇരയാക്കുമെന്നും മക്കളെ കൊല്ലുമെന്നുമായിരുന്നു ഭീഷണി മുഴക്കിയിരുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്.
Leave a Comment