വാഹനാപകടം; രണ്ട് മരണം, നടുക്കം വിട്ടുമാറാതെ റോഡിൽ കുത്തിയിരിക്കുന്ന നടി ഗായത്രി ജോഷി; ചിത്രം വൈറൽ

2004 ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രം സ്വദേശിലൂടെ ശ്രദ്ധേയയായ നടി ഗായത്രി ജോഷി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ട് പേര് മരണപ്പെട്ടിരുന്നു. ഭർത്താവ് വികാസ് ഒബ്‌റോയിക്കൊപ്പം ഇറ്റലിയിലെ സാർഡിനിയയിലെ യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. കാറപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ നടിയുടെ ഒരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്. അപകടത്തിന് ശേഷം റോഡിൽ കുത്തിയിരുന്ന് കരയുന്ന ഗായത്രിയുടെ ചിത്രം എക്‌സിൽ വൈറലാകുന്നു.

അപകടത്തിന്റെ ആഘാതത്തിൽ നിന്നും മുക്തയാകാൻ നടിക്ക് വളരെയധികം സമയം വേണ്ടി വന്നു. ടെയ്‌ലഡയിൽ നിന്ന് ഓൾബിയയിലേക്കുള്ള ആഡംബര കാർ പരേഡ് അവതരിപ്പിക്കുന്ന സാർഡിനിയ സൂപ്പർകാർ ടൂറിനിടെയായിരുന്നു ഗായത്രി ജോഷിയും ഭർത്താവ് വികാസ് ഒബ്‌റോയിയും സഞ്ചരിച്ച ലംബോർഗിനി അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ച കാർ ഒരു ഫെരാരി കാറിലേക്കും ഒരു ക്യാമ്പർവാനിലേക്കും ഇടിക്കുകയായിരുന്നു. മറ്റൊരു കാറിലുണ്ടായിരുന്ന സ്വിസ് ദമ്പതികൾക്ക് ജീവൻ നഷ്ടപ്പെട്ടു.

ഗായത്രി സഞ്ചരിച്ചിരുന്ന കാർ ഒരു ഫെരാരി കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഫെരാരി കാർ ക്യാമ്പർ വാനിലിടിക്കുകയും ശേഷം മറ്റൊരു കാർ തലകീഴായി മറിയുകയുമായിരുന്നു. ഫെരാരി കാറിന് ഇടിയുടെ ആഘാതത്തിൽ തീപിടിയ്ക്കുകയായിരുന്നുവെന്നാണ് വിവരം. ഫെരാരി കാറിൽ സഞ്ചരിച്ചിരുന്ന സ്വിറ്റ്സർലാന്റ്കാരായ മെലിസ ക്രൗട്ട്ലി, മാർകസ് ക്രൗട്ട്ലി എന്നിവരാണ് മരിച്ചത്. താനും ഭർത്താവും ദൈവാനുഗ്രഹത്താൽ സുഖമായി ഇരിക്കുന്നുവെന്ന് നടി പറഞ്ഞതായാണ് ഫ്രീ പ്രസ് ജേണലിന്റെ റിപ്പോർട്ട്.

 

Share
Leave a Comment