കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട യുവതി ഉൾപ്പെടെ 3 പേർ പിടിയിൽ

കൊച്ചി: കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട. സംഭവവുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ മൂന്ന് പേരെ പിടികൂടി. കൊച്ചി സിറ്റിയിൽ മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും വർദ്ധിച്ച് വരുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എ. അക്ബർ ഐപിഎസിന്റെ നിർദ്ദേശ പ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ് ശശിധരൻ ഐപിഎസിന്റെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെ നടത്തിവരുന്ന അന്വേഷണങ്ങളുടെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

Read Also: കമ്യൂണിസ്റ്റ് നേതാക്കന്മാര്‍ കട്ടു തിന്ന, സാധാരണ ജനങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണമാണവർ ആവശ്യപ്പെട്ടത്: പി.ശ്യാംരാജ്

ഇന്നലെ രാത്രി 7.45 മണിയോടെ തൃപ്പൂണിത്തുറ ഞാണംതുരുത്ത് ഭാഗത്തെ കോതെടുത്ത് ലൈനിലുള്ള ജേക്കബ് അപ്പാർട്ട്‌മെന്റിൽ കൊച്ചി സിറ്റി ഡാൻസാഫ് ടീമും ഹിൽപാലസ് പോലീസും നടത്തിയ പരിശോധനയിൽ 22.50 ഗ്രാം എംഡിഎംഎയും 56.58 ഗ്രാം കഞ്ചാവുമായി ബിലാൽ മുഹമ്മദ്, ആരതി ഗിരീഷ്, എന്നിവരെ പിടികൂടി. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രി 10.25 മണിയോടെ കൊച്ചി സിറ്റി ഡാൻസ് ടീം കൊച്ചി മെട്രോ പോലീസും ചേർന്ന് വൈറ്റില മെട്രോ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ സിബിൻ ബേബി എന്നയാളെ 18.64 ഗ്രാം എംഡിഎംഎയുമായി പിടികൂടുകയായിരുന്നു.

ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് കേരളത്തിൽ എത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ബിലാൽ. കൊല്ലം എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ച് ആരതിയുടെയും സിബിൻ ബേബിയുടെയും സഹായത്തോടെ വിൽപ്പന നടത്തിവരുകയായിരുന്നു. ഇവരുടെ സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.

Read Also: ഡോക്ടറെ വടിവാൾ കാട്ടി ഭീഷണി കവർച്ച നടത്തി: കോഴിക്കോട് യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

Share
Leave a Comment