വീട്ടിലെ ക്ലോക്കിനും കണ്ണാടിക്കും സ്ഥാനമുണ്ട്, യഥാര്‍ത്ഥ സ്ഥാനത്ത് അല്ലെങ്കില്‍ വിപരീത ഫലം

വാസ്തു ശാസ്ത്രമനുസരിച്ചാണ് എല്ലാവരും വീട് വെക്കുന്നത്. എന്നാല്‍ വീട് മാത്രമല്ല വീട്ടില്‍ വെക്കുന്ന ചില വസ്തുക്കളുടെ സ്ഥാനവും പ്രധാനമാണ്. മുഖം നോക്കുന്ന കണ്ണാടിയും ക്ലോക്കുമൊക്കെ ഇത്തരത്തില്‍ വീടിന്റെ ഐശ്വര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വീട്ടിലെ കണ്ണാടിയുടെയും ക്ലോക്കിന്റെയും ശരിയായ സ്ഥാനം എന്തെന്ന് അറിയാം…

വീട്ടിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വടക്ക്-കിഴക്ക് ദിശയിലോ കിഴക്ക് ദിശയിലോ കണ്ണാടി സ്ഥാപിക്കണം. ഭിത്തിയോട് പൂര്‍ണമായും ചേര്‍ന്നു നില്‍ക്കുന്ന രീതിയില്‍ കണ്ണാടി ഉറപ്പിക്കണം. രണ്ട് കണ്ണാടികള്‍ അഭിമുഖമായി സ്ഥാപിക്കരുതെന്നും പറയുന്നു. കട്ടിലിന് അഭിമുഖമായും കണ്ണാടികള്‍ വെയ്ക്കാന്‍ പാടില്ലെന്നാണ് പറയപ്പെടുന്നത്. തറയില്‍ നിന്ന് അഞ്ച് അടി ഉയരത്തില്‍ കണ്ണാടി സ്ഥാപിക്കാനും ശ്രദ്ധിക്കണം. വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ നശിപ്പിക്കാന്‍ കണ്ണാടിക്കാകുമെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.

Read Also: എന്നെ കാണാനെത്തിയവരെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുകയാണ് ലക്ഷ്യം, ആരേയും നിരാശപ്പെടുത്താറില്ല: ഹണി റോസ്

തെറ്റായ സ്ഥാനത്ത് സ്ഥാപിച്ച കണ്ണാടി വീട്ടില്‍ വിപരീത ഫലമുണ്ടാക്കുമെന്നാണ് വിശ്വാസം. കൂര്‍ത്തത്, വൃത്തം-ദീര്‍ഘവൃത്തം തുടങ്ങിയ രൂപങ്ങളിലെ കണ്ണാടികള്‍ വീട്ടില്‍ വെയ്ക്കരുത്. ഇത് വീടിനുള്ളില്‍ നെഗറ്റിവിറ്റി നിറക്കും. ചതുര-ദീര്‍ഘചതുരാകൃതിയിലുള്ള കണ്ണാടികളാണ് വീടുകളില്‍ ഉത്തമം.

അതുപോലെ പൊട്ടിയതും മങ്ങിയതുമായ കണ്ണാടികള്‍ വീട്ടില്‍ സൂക്ഷിക്കാതിരിക്കുക. ഇത്തരം കണ്ണാടികള്‍ വീട്ടില്‍ ഉണ്ടെങ്കില്‍ അവ ഉടന്‍ തന്നെ മാറ്റുക. ഇത് അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമാകുമെന്നും വാസ്തുശാസ്ത്രം ചൂണ്ടിക്കാട്ടുന്നു.

കണ്ണാടിക്കൊപ്പം തന്നെ പ്രധാന്യമേറിയ മറ്റൊരു വസ്തുവാണ് ക്ലോക്ക്. ഇതിന്റെ സ്ഥാനം തെറ്റിയാല്‍ ഐശ്വര്യത്തേയും കുടുംബത്തിന്റെ സമാധാന അന്തരീക്ഷത്തേയും ബാധിക്കുമെന്നാണ് വിശ്വാസം. ക്ലോക്കുകള്‍ വാതിലില്‍ തൂക്കിയിടരുത്. കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ മൂന്ന് ദിശകളില്‍ ക്ലോക്ക് വയ്ക്കുന്നതാണ് ഉചിതം. സമയം നോക്കാനാണെങ്കിലും ഈ ദിശകളിലേക്ക് ഇടക്കിടെ നോക്കുന്നത് പോസിറ്റീവ് ഊര്‍ജം നല്‍കുമെന്നാണ് ശാസ്ത്രം പറയുന്നത്. കുബേരന്റെ മൂലയായ വടക്കു കിഴക്കേ മൂലയില്‍ ക്ലോക്ക് വയ്ക്കുന്നത് വീട്ടില്‍ അഥവാ വ്യാപാര സ്ഥാപനത്തില്‍ ഐശ്വര്യം വര്‍ധിക്കാന്‍ കാരണമാകും. സമ്പത്തും ആരോഗ്യവും അത് മൂലം അധികമായുണ്ടാകുമെന്നാണ് പറയുന്നത്.

എപ്പോഴും ക്ലോക്ക് പ്രവര്‍ത്തിക്കുന്നതായിരിക്കണം. സമയം കൃത്യമല്ലെങ്കില്‍ നമ്മുടെ കാര്യങ്ങളൊന്നും സമയത്തിന് നടക്കില്ല. വേണമെങ്കില്‍ സമയം അല്‍പം മുന്‍പോട്ടാക്കാം എന്നാല്‍ വൈകിയാണോടുന്നതെങ്കില്‍ നമ്മുടെ ലക്ഷ്യങ്ങളിലെത്താന്‍ അത് തടസമാകാം. ക്ലോക്കിന്റെ ഉടഞ്ഞ ചില്ലുകള്‍ ഉടനെ മാറ്റി പുതിയത് വെയ്ക്കണം. കിടപ്പു മുറിയിലെ ക്ലോക്കിന്റെ ചില്ലുകളില്‍ കിടക്കയോ വാതിലോ പ്രതിഫലിക്കാന്‍ പാടില്ല.

 

Share
Leave a Comment