മുംബൈ ഭീകരാക്രമണ കേസ്, പാക് വംശജനായ കനേഡിയന്‍ വ്യവസായി തഹാവുര്‍ റാണയ്‌ക്കെതിരെ നിര്‍ണായക കണ്ടെത്തലുകള്‍

മുംബൈ: മുംബൈ ഭീകരാക്രമണക്കേസില്‍ പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹാവുര്‍ റാണയ്‌ക്കെതിരെ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ നിര്‍ണായക കണ്ടെത്തലുകള്‍. ആക്രമണത്തിന് മുന്നോടിയായി 2008 നവംബറില്‍ സബര്‍ബന്‍ പവായിലെ ഒരു ഹോട്ടലില്‍ ഇയാള്‍ രണ്ട് ദിവസം താമസിച്ചുവെന്ന് സിറ്റി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

read also: ‘കുറച്ച് രാഷ്ട്രങ്ങൾ നിശ്ചയിക്കുന്ന അജണ്ടയിൽ മറ്റുള്ളവർ വീണുപോയിരുന്ന കാലം ഒക്കെ അവസാനിച്ചു’: എസ് ജയശങ്കർ യു.എന്നിൽ

മുംബൈ പോലീസ് ക്രൈം ബ്രാഞ്ച് തിങ്കളാഴ്ചയാണ് 400ലധികം പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ നാലാമത്തെ കുറ്റപത്രമാണിത്. യുഎപിഎ വകുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

തഹാവുര്‍ ഹുസൈന്‍ റാണ 2008 നവംബര്‍ 11ന് ഇന്ത്യയിലെത്തി നവംബര്‍ 21 വരെ രാജ്യത്ത് തങ്ങിയിരുന്നുവെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു. ഈ കാലയളവില്‍ അദ്ദേഹം പവായിലെ റിനൈസന്‍സ് ഹോട്ടലില്‍ രണ്ട് ദിവസം ചെലവഴിച്ചതായി മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Share
Leave a Comment