ഇരുനില കെട്ടിടത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് കഞ്ചാവ് നട്ട് വളർത്തി: പ്രതിയ്ക്കായി തെരച്ചിൽ ആരംഭിച്ച് പോലീസ്

കൊച്ചി: കൊച്ചിയിൽ കഞ്ചാവ് വേട്ട. മട്ടാഞ്ചേരിയിൽ പോലീസ് നടത്തിയ വ്യാപകമായ തിരച്ചിലിൽ പുതിയ റോഡ് ബാങ്ക് ജംങ്ഷനിലുള്ള കാത്തലിക് സിറിയൻ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ അടച്ചിട്ടിരുന്ന രണ്ടാം നിലയിലെ വരാന്തയിൽ വളർത്തുകയായിരുന്ന 3 കഞ്ചാവ് ചെടികൾ പോലീസ് കണ്ടെത്തി. കൊച്ചി സിറ്റിയിൽ മയക്കുമരുന്ന് വില്പനയും ഉപയോഗവും വർദ്ധിച്ച് വരുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എ അക്ബർ IPS, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ്. ശശിധരൻ IPS എന്നിവരുടെ നിർദ്ദേശാനുസരണം പോലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

Read Also: ‘സനാതന ധര്‍മ്മത്തെ ആര്‍ക്കും നശിപ്പിക്കാന്‍ കഴിയില്ല, അതിന്റെ കാവല്‍ക്കാരന്‍ ദൈവമാണ്’: അഡ്വ. എന്‍ വെങ്കിട്ടരാമന്‍

താഴത്തെ നിലയിൽ ഫർണീച്ചറുകൾ നിർമ്മിക്കുന്ന വർക്ക്‌ഷോപ് പ്രവർത്തിരുന്ന കെട്ടിടത്തിന്റെ അടഞ്ഞു കിടന്നിരുന്ന മുകൾ നിലയിലെ വരാന്തയിൽ പ്രത്യേകം കെട്ടിയുണ്ടാക്കിയ സ്ഥലത്ത് മണ്ണ് നിറച്ച് അതിനുള്ളിലാണ് ചെടികൾ വളർത്തിയിരുന്നത്. മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ മനോജ് കെ ആറിന്റെ നിർദ്ദേശാനുസരണം മട്ടാഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തിൽ, മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ജിൻസൺ ഡൊമിനിക്, എസ്. ഐ മധുസുദനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എഡ്വിൻ റോസ്, പ്രവീൺ പണിക്കർ, സിബി, ആന്റോ മത്തായി, വിനോദ്, സിവിൽ പോലീസ് ഓഫീസർമാരായ ബേബിലാൽ, സ്മിനീഷ് എന്നിവർ ചേർന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

കഞ്ചാവ് ചെടികൾ വളർത്തിയ പ്രതിയെ കണ്ടെത്തുന്നതിനായി ഊർജ്ജിതമായ അന്വേഷണം നടത്തി വരുന്നതായും എത്രയും പെട്ടെന്ന് തന്നെ പ്രതിയെ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

Read Also: കനേഡിയൻ പ്രധാനമന്ത്രിയുടെ ഇന്ത്യാ വിരുദ്ധ പ്രസ്താവന: ജസ്റ്റിൻ ട്രൂഡോയ്‌ക്കെതിരെ ഹിന്ദു സംഘടനയുടെ പ്രതിഷേധം

Share
Leave a Comment