‘പ്രണയത്തിന് കണ്ണും മൂക്കുമില്ല, അഭിനന്ദനങ്ങൾ’: സായ് പല്ലവി രഹസ്യ വിവാഹം ചെയ്തുവെന്ന് പ്രചാരണം, സത്യമെന്ത്?

ചെന്നൈ: പ്രേമം സിനിമയിലൂടെ മലയാളികളുടെ മനസില്‍ കയറിപ്പറ്റിയ സായ് പല്ലവി വിവാഹിതയായതായി വ്യാജ റിപ്പോർട്ടുകൾ. മുമ്പ് പല തവണ നടിയുടെ വിവാഹം കഴിഞ്ഞതായി റിപ്പോർട്ട് പരന്നിരുന്നു. ഇപ്പോള്‍ വീണ്ടും സായ് പല്ലവിയുടെ വിവാഹ വാര്‍ത്ത സജീവമായിരിക്കുകയാണ്. ഇത്തവണ ചിത്രം സഹിതമാണ് പ്രചാരണം.

‘സായ് പല്ലവിക്ക് അഭിനന്ദനങ്ങള്‍, പ്രണയത്തിന് നിറമില്ല എന്ന് സായ് പല്ലവി തെളിയിച്ചു’ എന്നുമാണ് മാലയണിഞ്ഞ് നില്‍ക്കുന്ന ചിത്രം സഹിതം ഫേസ്‌ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ്. സായ് പല്ലവിയും ഒരു പുരുഷനും മാലകള്‍ അണിഞ്ഞ് നില്‍ക്കുന്നതാണ് ചിത്രം. പോസ്റ്റിന് താഴെ നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങൾ നേരുന്നത്. എന്നാൽ, പ്രചരിക്കുന്ന വാർത്തയിൽ ഒരു സത്യവുമില്ല എന്നതാണ് വാസ്തവം.

വൈറലായിരിക്കുന്ന ഫോട്ടോയില്‍ സായ് പല്ലവിക്കൊപ്പമുള്ളത് സംവിധായകന്‍ രാജ്‌കുമാര്‍ പെരിയസ്വാമിയാണ്. എസ്‌കെ21 എന്ന സിനിമയുടെ പൂജയില്‍ നിന്നുള്ള ചിത്രമായിരുന്നു ഇത്. എന്നാല്‍ ഈ ചിത്രത്തില്‍ നിന്ന് പൂജയുടെ ഭാഗം ഒഴിവാക്കി സായ് പല്ലവിയും സംവിധായകന്‍ രാജ്‌കുമാര്‍ പെരിയസ്വാമിയും മാലയണിഞ്ഞ് നില്‍ക്കുന്ന ഭാഗം മാത്രം കട്ട് ചെയ്‌തെടുത്ത് വിവാഹ ചിത്രമെന്ന പേരില്‍ പ്രചരിപ്പിക്കുകയാണ് ചിലർ. എസ്‌കെ21 സിനിമയുടെ പൂജയുടെ മറ്റ് ചിത്രങ്ങളും രാജ്‌കുമാര്‍ പെരിയസ്വാമി ഇതിനിടെ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Share
Leave a Comment