തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്‌റ്റർ തലസ്ഥാനത്തെത്തി. ചിപ്‌സൺ ഏവിയേഷനിൽനിന്നുള്ളതാണ് പ്രതിമാസം 80 ലക്ഷം രൂപ വാടകയുള്ള ഹെലികോപ്‌റ്റർ. ഈ വാടകയ്ക്ക് 25 മണിക്കൂർ നേരം പറക്കാം. തുടർന്നുള്ള ഓരോ മണിക്കൂറിനും 90,000 രൂപ അധികം നൽകണം.
മാവോവാദി നിരീക്ഷണം, ദുരന്തമേഖലയിലെ ദുരിതാശ്വാസപ്രവർത്തനം തുടങ്ങി പോലീസിന്റെ ആവശ്യങ്ങൾക്കായാണ് ഹെലികോപ്‌റ്റർ വാടകയ്ക്കെടുക്കുന്നതെങ്കിലും മുഖ്യമന്ത്രിയുടെ അടിയന്തര യാത്രാ ആവശ്യങ്ങൾക്കും മറ്റു ദുരിതാശ്വാസപ്രവർത്തനങ്ങൾക്കും ഉപയോഗിക്കുകയാണ് ലക്ഷ്യം.
Leave a Comment