കൊച്ചി: സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കനി കുസൃതി. തന്റെ നിലപാടുകൾ വെട്ടിത്തുറന്നു പറയുന്ന താരത്തിന് അതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ കനി കുസൃതി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. അമ്മയാകുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് കനി മറുപടി നൽകിയത്.
കനി കുസൃതിയുടെ വാക്കുകൾ ഇങ്ങനെ;
’28-30 വയസ് വരെയൊക്കെ ഒരിക്കലും കുട്ടി വേണമെന്ന് തോന്നാത്ത ആളായിരുന്നു ഞാൻ. ഗർഭിണിയാകാനൊന്നും ഒരിക്കലും തോന്നിയിട്ടില്ല. ഒരു റിലേഷൻഷിപ്പിലേക്ക് പോകുമ്പോൾ നമ്മളെന്തായാലും കുട്ടിയുണ്ടാക്കാൻ പോകുന്നില്ല, നമ്മൾ ചിലപ്പോൾ ഒരുമിച്ച് ജീവിക്കാനും സാധ്യതയില്ല എന്ന് പറയും. ആദ്യമൊക്കെ വേണമെങ്കിൽ നമുക്ക് ഒരുമിച്ച് ജീവിക്കാം, പക്ഷെ രണ്ട് വർഷം കഴിയുമ്പോൾ എനിക്ക് വേറെയാരാളെ ഇഷ്ടപ്പെടും, അപ്പോൾ അവർ വരും, നിങ്ങൾ വേറെ മുറിയിൽ കിടക്കേണ്ടി വരും എന്നൊക്കെയാണ് ഞാൻ പറഞ്ഞിരുന്നത്. ഇപ്പോഴാണ് കുറച്ചെങ്കിലുമൊന്ന് ബെറ്ററായത്.
28 വയസിലോ മറ്റോ നാടകം കളിക്കുമ്പോൾ ഞാനൊരാളെ കണ്ടു. എനിക്കയാളുടെ കൊച്ചിനെ വേണം എന്ന് തോന്നി. എനിക്കയാൾക്ക് ഉമ്മ കൊടുക്കണം എന്ന് പോലും തോന്നുന്നില്ല. ആരെങ്കിലും ഉണ്ടാക്കി കൈയിൽ തന്നാൽ മതി. കല്യാണം കഴിഞ്ഞവരോ മോണോഗമസ് റിലേഷൻഷിപ്പിലുള്ളവരുമായോ ഒരു ബന്ധം വെക്കാൻ തനിക്കിഷ്ടമല്ല. അപ്പുറത്തുള്ള സ്ത്രീയുടെ വിഷമവും കാണിക്കേണ്ടി വരുന്ന കള്ളത്തരവുമാണ് അതിന് കാരണം. കുഞ്ഞ് വേണം എന്ന് തോന്നിയ ആൾ പാർട്ണർ ഉള്ള ആളാണ്. അതുകൊണ്ട് മാത്രം വേണ്ടെന്ന് വെച്ചു. അല്ലെങ്കിൽ ഞാൻ ചിലപ്പോൾ കുട്ടിയുണ്ടാക്കേനെ.
ഇപ്പോഴെനിക്ക് 38 വയസായി. കുറച്ച് പൈസയെടുത്ത് എഗ് ഫ്രീസ് ചെയ്ത് വെച്ചിട്ടുണ്ട്. പിന്നീടൊരു കുഞ്ഞ് വേണമെന്ന് തോന്നിയാലോ അല്ലെങ്കിൽ മറ്റാർക്കെങ്കിലും ഡൊണേറ്റ് ചെയ്യാനോ വേണ്ടിയാണത്. കുഞ്ഞിനെ വളർത്താൻ മാനസികമായും സാമ്പത്തികമായും തയ്യാറാകുന്ന ഘട്ടത്തിൽ അതേക്കുറിച്ച് ആലോചിച്ചേക്കും.’
Post Your Comments