പ്രധാനമന്ത്രിയെ തോൽപ്പിക്കുന്നതിനെ കുറിച്ച് മാത്രമാണ് പ്രതിപക്ഷത്തിന്റെ ചിന്ത: ഏകനാഥ് ഷിൻഡെ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തോൽപ്പിക്കുന്നതിനെ കുറിച്ച് മാത്രമാണ് പ്രതിപക്ഷ പാർട്ടികൾ ചിന്തിക്കുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. എന്നാൽ കാട്ടിൽ സിംഹത്തിനെതിരെ പോരാടാൻ ചെമ്മരിയാടിനും ആടിനും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘ഞാൻ പ്രതിപക്ഷത്തെ കഴുകന്മാരെന്ന് വിളിക്കില്ല. പക്ഷേ, കാട്ടിൽ സിംഹത്തിനെതിരെ പോരാടാൻ ചെമ്മരിയാടുകൾക്കും ആടുകൾക്കും ഒരുമിച്ച് വരാനാവില്ല. സിംഹം എപ്പോഴും സിംഹമാണ്, അവൻ കാട് ഭരിക്കും. പ്രതിപക്ഷം എവിടെയും ഒരു പ്രചരണം നടത്തുന്നതായി താൻ കാണുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്തുന്നതിനെക്കുറിച്ച് മാത്രമാണ് പ്രതിപക്ഷം ചിന്തിക്കുന്നത്,’ ഏകനാഥ് ഷിൻഡെ വ്യക്തമാക്കി

Share
Leave a Comment