കൊച്ചി: നടനും മോഡലുമായ ഷിയാസ് കരീം വിവാഹിതനാകുന്നു. രഹ്നയാണ് വധു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഷിയാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 20 നായിരുന്നു വിവാഹ നിശ്ചയം. നിശ്ചയം കഴിഞ്ഞ് ആഴ്ച്ചകള്‍ക്ക് ശേഷമാണ് ഷിയാസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
‘എന്റെ ജീവിതത്തിലേക്ക് സ്വാഗതം’ എന്ന ക്യാപ്ഷനോടെ രഹ്നയെ ടാഗ് ചെയ്താണ് ചിത്രങ്ങളും വിഡിയോയും ഷിയാസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ‘എന്നെന്നേക്കുമായുള്ള തുടക്കം. സ്നേഹവും ചിരിയുമായി സന്തോഷകരമായ തുടക്കം’ എന്ന കുറിപ്പോടെ രഹ്നയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കോച്ചിങ് സെന്ററിലേക്ക് പോയ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു: 19കാരനും സുഹൃത്തും അറസ്റ്റിൽ
നേരത്തെ, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് ഷിയാസിനെതിരെ കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതി പരാതി നൽകിയിരുന്നു. സംഭവത്തിൽ ചന്തേര പൊലീസ് ഷിയാസിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments