Latest NewsNewsBusiness

കാർഷിക ഗ്രാമീണ വികസന ബാങ്കുകൾക്ക് ആശ്വാസ വിധിയുമായി സുപ്രീം കോടതി, കേരളത്തിലെ 74 ബാങ്കുകൾക്ക് നികുതി ഇളവിന് അർഹത

2006-ലെ ഫിനാൻസ് ആക്ട് പ്രകാരം, രാജ്യത്തെ സഹകരണ ബാങ്കുകൾക്ക് നികുതി ഇളവിന് അർഹത ഉണ്ടായിരുന്നില്ല

രാജ്യത്തെ കാർഷിക ഗ്രാമീണ വികസന ബാങ്കുകൾക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ച് സുപ്രീം കോടതി. റിപ്പോർട്ടുകൾ പ്രകാരം, നികുതി അടയ്ക്കണമെന്ന ആദായനികുതി ഉത്തരവ് റദ്ദ് ചെയ്താണ് സുപ്രീം കോടതി ആശ്വാസ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 2008 മുതലാണ് നികുതി അടയ്ക്കണമെന്ന ആദായനികുതി ഉത്തരവ് പ്രാബല്യത്തിലായത്. കാർഷിക ഗ്രാമീണ വികസന ബാങ്കുകൾക്ക് നികുതി ഇളവിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേരളത്തിലെ 74 ബാങ്കുകൾക്കാണ് സുപ്രീം കോടതിയുടെ ഈ വിധി ആശ്വാസമാകുക.

2006-ലെ ഫിനാൻസ് ആക്ട് പ്രകാരം, രാജ്യത്തെ സഹകരണ ബാങ്കുകൾക്ക് നികുതി ഇളവിന് അർഹത ഉണ്ടായിരുന്നില്ല. എന്നാൽ, ഗ്രാമീണ ബാങ്കുകളെ സഹകരണ ബാങ്കുകളായി കണക്കാക്കാൻ സാധിക്കില്ലെന്നും, അതിനാൽ നികുതി ഇളവിന് അർഹതയുണ്ടെന്നും സുപ്രീം കോടതിയുടെ ഉത്തരവിൽ പറയുന്നു. നികുതി ഇളവ് ആവശ്യപ്പെട്ട് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമീണ വികസന ബാങ്കുകളാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Also Read: വാട്സ്‌ആപ്പ് ചാനല്‍ തുടങ്ങി മമ്മൂട്ടിയും മോഹൻലാലും: സൂപ്പര്‍സ്റ്റാറുകൾ ഇനി നിങ്ങള്‍ക്ക് നേരിട്ട് മെസേജ് അയക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button