ഒഎന്‍ജിസിയില്‍ 2500 അപ്രന്റിസ് ഒഴിവുകള്‍

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ആന്‍ഡ് നാച്വുറല്‍ ഗ്യാസ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ (ONGC) അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. വിവിധ വിഭാഗങ്ങളിലായി 2500 ഒഴിവുണ്ട്. ഗ്രാജ്വേറ്റ്, ഡിപ്ലോമ, ട്രേഡ് അപ്രന്റിസുമാര്‍ക്ക് അവസരം. അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, മെക്കാനിക്, ഇലക്ട്രീഷ്യന്‍, ഓഫീസ് അസിസ്റ്റന്റ്, ഫിറ്റര്‍, സിവില്‍ എക്‌സിക്യൂട്ടീവ്, സ്റ്റോര്‍ കീപ്പര്‍, മെഷനീനിസ്റ്റ് തുടങ്ങി വിവിധ ട്രേഡുകളിലാണ് ഒഴിവ്.

Read Also: സോഷ്യല്‍ മീഡിയ കീഴടക്കി യോഗി ആദിത്യനാഥ്, ട്വിറ്ററില്‍ 26 ദശലക്ഷം ഫോളോവേഴ്‌സ് പിന്നിട്ടു

ഡെറാഡൂണ്‍, ഡല്‍ഹി, മുംബൈ, വഡോദര, അഹമ്മദാബാദ്, ചെന്നൈ, അഗര്‍ത്തല, ബൊക്കാറോ തുടങ്ങിയ 22 കേന്ദ്രങ്ങളില്‍ പരിശീലനം. പത്താം ക്ലാസ്, ഐടിഐ, ബിരുദം, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം: 18–24. അപേക്ഷകര്‍ https://apprenticeshipindia.gov.in, https:// nats.education.gov.in എന്നിവയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 20. വിശദവിവരങ്ങള്‍ക്ക് www.ongcapprentices.ongc.co.in കാണുക.

 

Share
Leave a Comment